Select Your Language

Notifications

webdunia
webdunia
webdunia
webdunia

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

Zodiac Rashi Prediction 2025: മിഥുനം രാശിക്കാര്‍ക്ക് മക്കള്‍ മൂലം മനോവിഷമം ഉണ്ടാവാം!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 നവം‌ബര്‍ 2024 (17:39 IST)
മിഥുനം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ദാമ്പത്തിക ജീവിതം സുഖകരമായിരിക്കില്ല. മക്കള്‍ മൂലമാവും ഇവര്‍ക്ക് ഏറെ മനോവിഷമം ഉണ്ടാവുക. പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളും കണ്ടെന്ന് വരാം. വിവാഹമോചനം, പിണങ്ങി താമസിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങളും കുടുംബത്തെ ബാധിച്ചേക്കാം.
 
എടുത്ത് ചാട്ടവും മുന്‍കോപവും മൂലം അകാരണമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും കാര്യം മനസിലാകുമ്പോള്‍ ആറിത്തണുക്കുന്നവരുമായിരിക്കും മിഥുന രാശിയിലുള്ളവര്‍. ക്ഷമ, കരുണ, സ്‌നേഹം എന്നിവ പ്രകടമായി കാണിക്കാറില്ലെങ്കിലും ഉള്ളില്‍ കാമ്പുള്ളവരാവും ഇവര്‍. കൂര്‍മ്മ ബുദ്ധിയുള്ള മിഥുന രാശിക്കാര്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മേഖല ഇല്ലെന്ന് തന്നെ പറയാം. എങ്കിലും നേതൃത്വപാടവമാവും ഇവരെ മുന്‍നിരയിലെത്തിക്കുക. വ്യക്തിലാഭങ്ങള്‍ക്ക് പുറമേ സാമൂഹിക ഉന്നമനത്തിനും ഇവര്‍ക്ക് നല്ലൊരു പങ്ക് വഹിക്കാനാവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!