Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭയാംബികയായി ആറ്റുകാലമ്മ

അഭയാംബികയായി ആറ്റുകാലമ്മ
""ശരണാഗതദീനാര്‍ത്തപരിത്രാണ

പരയാണേ സര്‍വസ്വാര്‍ത്തിഹരേ ്

ദേവീ നാരായണീ നമോസ്തുതേ''

സ്ത്രീകള്‍ക്കൊരു ശബരിമലയുണ്ടെങ്കില്‍ അതാണ് ആറ്റുകാല്‍ ദേവീക്ഷേത്രം. വരദായിനിയായ നാരായണീ സ്വരൂപത്തെ ദര്‍ശിക്കാനെത്തുന്ന ഭക്തരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് കേരളത്തിലെ എണ്ണം പറഞ്ഞ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രം. മാതൃകാരൂപത്തില്‍ സ്ഥിതിചെയ്യുന്ന ദേവീസാന്നിദ്ധ്യം, അലൗകികമായ ചൈതന്യപ്രസരത്തോടെ ഭക്തര്‍ക്ക് സാന്ത്വനമരുളുന്നു.

തിരുവനന്തപുരത്ത് കിഴക്കെക്കോട്ടയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കാണ് ആറ്റുകാല്‍ ക്ഷേത്രം. ഇവിടെയുള്ള ദേവീവിഗ്രഹം ഒരു ദാരു ശില്പനിര്‍മ്മിതമാണ്. കുംഭത്തിലെ പൂരം നാളില്‍ ലക്ഷകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവം നടക്കുന്നു.

ഗണപതി, നാഗരാജാവ്, മാടന്‍ തന്പുരാന്‍ എന്നിവരാല്‍ പരിസേവിതയാണ് ആറ്റുകാല്‍ ഭഗവതി. കുംഭമാസത്തിലെ കാര്‍ത്തികയ്ക്ക് ഓലപ്പുര കെട്ടി "പച്ചപ്പന്തല്‍' എന്ന ഉത്സവം ആരംഭിക്കുന്നു.

ഇതിന് പത്താം ദിവസം രാത്രി ഉത്രം നക്ഷത്രത്തില്‍ കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കുന്നു. മണക്കാട് ശാസ്താവ് ദേവിയുടെ സഹോദരനാണെന്നും വിശ്വാസമുണ്ട്. കുഴിക്കാട്ട് പോറ്റിയാണ് പ്രധാന താന്ത്രികള്‍. പഴയ കാലത്ത് 10 ഊരാളമാരായിരുന്നു ക്ഷേത്രം കൈയ്യാളിയിരുന്നത്. മാര്‍ച്ച് മാസം 1-ാം തീയതി മുതല്‍ 10തീയതി വരെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവമാണ്.

Share this Story:

Follow Webdunia malayalam