Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുത്തിയോട്ടവും താലപ്പൊലിയും

കുത്തിയോട്ടവും താലപ്പൊലിയും
PRO
ആറ്റുകാല്‍ ക്ഷേത്രത്തിലെ മുഖ്യ നേര്‍ച്ചയായ കുത്തിയോട്ടം ആണ്‍കുട്ടികള്‍ക്കുള്ള വഴിപാടാണ്. ആറ്റുകാലമ്മയുടെ അനുചരന്‍മാരായി ബാലകരെ നിര്‍ത്തുന്ന ചടങ്ങാണ് കുത്തിയോട്ടം.

ബാലകര്‍ ക്ഷേത്രാങ്കണത്തിലെത്തിയാല്‍ പിന്നെ അവര്‍ അമ്മയുടെ അനുഗ്രഹിക്കപ്പെട്ട സന്താനങ്ങളാണ്. താമസവും ഭക്ഷണവുമൊക്കെ ക്ഷേത്രത്തില്‍ തന്നെ. മൂന്നാം ഉത്സവ ദിവസമാണ് കുത്തിയോട്ടമാരംഭിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിച്ചീറനോടെ തിരുനടയിലെത്തി നമസ്കരിക്കണം.

ഒരു നേര്‍ച്ചക്കാരന്‍ ഏഴുദിവസം കൊണ്ട് ആയിരത്തെട്ടു നമസ്കാരം ചെയ്യണമെന്നാണു കണക്ക്. രാത്രിയില്‍ ക്ഷേത്രത്തിനകത്ത് മെടഞ്ഞ ഓല വിരിച്ച് അതിലാണ് കുത്തിയോട്ടക്കാരാന്‍റെ ഉറക്കം. പൊങ്കാലദിവസം രാത്രി ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ടക്കാരാണ്.

അന്നവര്‍ക്ക് ഭക്ഷണം കൊടുക്കില്ല. രാത്രി അണിയിച്ചൊരുക്കി തലയില്‍ കിരീടവും കയ്യില്‍ പൂച്ചെണ്ടുമണിഞ്ഞ് തിരുനടയില്‍ കൊണ്ടുവന്നു ചൂരല്‍ കുത്തുന്നു.

(ശരീരത്തിന്‍റെ ഇരുവശങ്ങളിലുമായി വാരിയെല്ലിനു താഴെ തൊലി വേര്‍പെടുത്തി ചൂണ്ടുകൊണ്ടു കമ്പികൊരുത്ത് ഭസ്മവും വെറ്റിലയും ചേര്‍ത്തുവെച്ചു കെട്ടുന്നതാണ് ചൂരല്‍കുത്ത്) ഇതു കഴിഞ്ഞാല്‍ എഴുന്നള്ളത്തിന് അകമ്പടി സേവിക്കാന്‍ കുത്തിയോട്ടക്കാര്‍ തയ്യാറാവുകയായി.

താലപ്പൊലി

പതിനൊന്നു വയസ്സിുതാഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി പൊങ്കാലദിവസം നടത്തുന്ന നേര്‍ച്ചയാണ് താലപ്പൊലി. ദേവി ദാസിമാരായി ബാലികമാരെ സമര്‍പ്പിക്കുന്നു എന്നാണ് സങ്കല്പം. പുതുവസ്ത്രമണിഞ്ഞ് തലയില്‍ പുᅲകിരീടം ചൂടി താലത്തില്‍ കമുകിന്‍ പൂങ്കുല, നാളികേരം, അരി, പുᅲം തുടങ്ങിയ മംഗല്യവസ്തുക്കളുമായി കുട്ടികള്‍ ആറ്റുകാലമ്മയുടെ തിരുനടയിലെത്തുന്നു.

Share this Story:

Follow Webdunia malayalam