Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹത്തിനുള്ള സിദ്ധൗഷധങ്ങള്‍ ഇവയാണ്

പ്രമേഹത്തിനുള്ള സിദ്ധൗഷധങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 മാര്‍ച്ച് 2023 (09:40 IST)
-ആവീരക്കുരു, തെറ്റാമ്പരല്‍, ആമ്പല്‍ക്കുരു, കുന്നിക്കുരു ഇവ സമം പൊടിച്ചു അതില്‍ ഞവണിക്ക (ഞമഞ്ഞി) മാംസവും തേനും ചേര്‍ത്തു സേവിക്കുക.
 
-നെല്ലിക്കാ കഷായത്തില്‍ വരട്ടുമഞ്ഞള്‍ അരച്ചുകലക്കി തേന്‍ ചേര്‍ത്തു സേവിക്കുക.
 
- ചെമ്പകമൊട്ടരച്ചു തേനും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
 
- ചെറുകടലാടി വേരരച്ച് ഇലനീരില്‍ കലക്കി സേവിക്കുക.
 
- പ്‌ളാശിന്‍പൂവ് അരച്ച് തേനും നെയ്യും ചേര്‍ത്തു സേവിക്കുക.
 
- കുന്നിയുടെ വേരരച്ച് തേനും, മോരും ചേര്‍ത്തു സേവിക്കുക.
 
- പുളിംകുരുവിന്റെ തൊലി പൊടിച്ച പൊടിയും ഞവരയരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്തു സേവിക്കുക.
 
- പാടക്കിഴങ്ങ് കാടിവെള്ളത്തിലരച്ചു സേവിക്കുക.
 
- അത്തിപ്പാലില്‍ പുളിങ്കുരുത്തൊലി അരച്ചു കലക്കി സേവിക്കുക.
 
- ഏകനായകത്തിന്‍ വേരിന്റെ തൊലി മോരില്‍ അരച്ചു കലക്കി സേവിക്കുക. അത്തിത്തൊലിയിട്ടു വെച്ച വെള്ളവും കുടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എക്കിള്‍ മാറാന്‍ ചില പൊടിക്കൈകള്‍ ഇതാ