Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദത്തിനുള്ള പ്രാധാന്യം അറിയാമോ

കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദത്തിനുള്ള പ്രാധാന്യം അറിയാമോ

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഓഗസ്റ്റ് 2023 (19:11 IST)
കര്‍ക്കിടകമാസത്തിലെ ആയുര്‍വേദ രക്ഷയ്ക്ക് വലിയ സ്ഥാനമാണ്. കാരണം ഈ കാലഘട്ടങ്ങളില്‍ മുഴുവന്‍ ആളുകളും ആശ്രയിക്കുന്നത് ആയുര്‍വേദ ചികിത്സാ രീതികളെയാണ്. ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും.
 
സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കിടകത്തില്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്.
 
കര്‍ക്കിടകത്തില്‍ ഏറ്റവും നല്ല സുഖചികിത്സയാണ് എണ്ണതേച്ചുള്ള കുളി വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികില്‍സയാണിത്. പേശികള്‍ക്കും എല്ലുകള്‍ക്കും സംഭവിക്കുന്ന രൂപമാറ്റങ്ങള്‍, സ്ഥാനഭ്രംശങ്ങള്‍, രക്തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാന്‍ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്.
 
ഏറ്റവും നല്ല മറ്റൊരു സുഖചികിത്സയാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയര്‍പ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. 7 ദിവസം മുതല്‍ 14 ദിവസം വരെയാണ് ഈ ചികില്‍സ നടത്തേണ്ടത്. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ അല്ലെങ്കില്‍ ചെറുചൂടുള്ള തൈലം എന്നിവ ഉപയോഗിച്ച് തിരുമി പിടിപ്പിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഴ്ചയില്‍ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം