Webdunia - Bharat's app for daily news and videos

Install App

ആഴ്ചയിലൊരിക്കല്‍ ഇതൊന്നു ചെയ്തോളൂ... ടെന്‍ഷന്‍ എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

ടെന്‍ഷന്‍ കുറയ്ക്കാന്‍ എണ്ണതേച്ചുകുളി

സജിത്ത്
ചൊവ്വ, 6 ജൂണ്‍ 2017 (15:54 IST)
ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആവശ്യമായ പല കാര്യങ്ങളും ചെയ്യാന്‍ നമുക്ക് സമയം കിട്ടാറില്ല. രാവിലെ എഴുന്നേറ്റയുടന്‍ പ്രഭാതകാര്യങ്ങളെല്ലാം എത്രയും പെട്ടെന്നു തീര്‍ത്ത് ജോലിക്കും മറ്റുള്ള പല കാര്യങ്ങള്‍ക്കുമായി നമ്മള്‍ പുറപ്പെടുകയാണ്. പലര്‍ക്കും മര്യാദയ്ക്കൊന്നു കുളിക്കാനോ എന്തിന് ഭക്ഷണം കഴിക്കാനോ സമയം കിട്ടാറില്ലെന്നതാണ് വസ്തുത. ഇന്നത്തെ ഈ തിരക്കിനിടയില്‍ ഒരു മണിക്കൂര്‍ നേരം തലയിലും ശരീരത്തിലും എണ്ണ തേച്ചിരിക്കാന്‍ പറഞ്ഞാല്‍, ആര്‍ക്കാണ് അതിന് നേരം എന്ന മറുചോദ്യമായിരിക്കും പലരും ചോദിക്കുക. എന്നാല്‍ അറിഞ്ഞോളൂ... ആഴ്ചയിലൊരു തവണയെങ്കിലും എണ്ണ തേച്ചുകുളിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.
 
എണ്ണ തേച്ചുകുളിയുടെ ആവശ്യകതയെക്കുറിച്ച് പലരും അജ്ഞരാണ്. ഒരാഴ്ചക്കാലം ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്ന ഉഷ്ണമെല്ലാം അകറ്റി ശരീരത്തിന് കുളിര്‍മ്മയേകാനാണ് തേച്ചുകുളി പഴയ തലമുറ നിര്‍ബന്ധമാക്കിയത്. എണ്ണ തേച്ചുകുളി ശരീരത്തിന്റെ ചൂട് കുറച്ച് ശരീരത്തെ സന്തുലിതാവസ്ഥയിലെത്തിക്കുന്നു. ടെന്‍ഷന്‍ കുറയ്ക്കാനും എണ്ണ തേച്ചുകുളി സഹായിക്കുമെന്നാണ് ആയുര്‍വേദ വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്.
 
ശരീരത്തിലെ എല്ലാ ഞരമ്പുകളുടെയും കേന്ദ്രസ്ഥാനമായ തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നതിലൂടെ ഞരമ്പുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുമെന്നും അത് ഹോര്‍മോണുകളുടെ ഉത്പാദനം, തലച്ചോറുകളിലെ സെല്ലുകളുടെ വളര്‍ച്ച എന്നിവയ്ക്ക് ഉതകുമെന്നുമാണ് ശാസ്ത്രം പറയുന്നത്. മുടി കൊഴിച്ചിലിനും അകാലനരയ്ക്കും ശരീരം വരളുന്നത് തടയാനും എണ്ണ മസാജ് ഒരു ഉത്തമ പ്രതിവിധിയാണ്. ടൂവീലര്‍ യാത്ര, വെയിലത്തുള്ള സഞ്ചാരം, ഫാസ്റ്റ് ഫുഡ് ഭ്രമം എന്നിവയൊക്കെ തകരാറിലാക്കുന്ന ശരീര സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ് എണ്ണതേച്ചുള്ള കുളി.

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണോ, നോണ്‍വെജിറ്റേയനാണോ!

കരയുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!

റോസാപ്പൂവിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയെന്നറിയാമോ?

എന്താണ് തൈറോയ്ഡ് നേത്രരോഗം? ലക്ഷണങ്ങള്‍, ചികിത്സ എന്നിവ അറിയണം

എന്തുതരം ബന്ധമാണെന്നറിയില്ല, പക്ഷെ ഒഴിവാക്കാനും കഴിയുന്നില്ല; ഇതാണ് കാരണം

അടുത്ത ലേഖനം
Show comments