Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നോ രണ്ടോ നേരം ഈ ജ്യൂസ് കുടിക്കൂ... മദ്യത്തോടുള്ള ആസക്തി താനേ കുറയും !

ഇതെല്ലാം പാലിക്കാന്‍ തയ്യാറായാല്‍ മദ്യപാനം നിയന്ത്രിക്കാം

ഒന്നോ രണ്ടോ നേരം ഈ ജ്യൂസ് കുടിക്കൂ... മദ്യത്തോടുള്ള ആസക്തി താനേ കുറയും !
, ശനി, 12 ഓഗസ്റ്റ് 2017 (12:50 IST)
വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യപാനം ആരംഭിക്കുന്നത്. കുറച്ച് ദിവസം കഴിയുമ്പോള്‍ മദ്യം കുടിക്കാതിരിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മദ്യം കുടിക്കാനുള്ള പ്രേരണയും ആളുകള്‍ക്ക് ഉണ്ടാകുന്നു. ക്രമേണ മദ്യത്തിന് അടിമകളാകുന്ന ഇവര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഭാരമായി മാറുകയും ചെയ്യും.
 
തുടര്‍ച്ചയായ മദ്യപാനം ശരീരത്തിലെ പ്രധാന ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. കരള്‍, മസ്തിഷ്കം, ഹൃദയം, വൃക്ക എന്നീ അവയവങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇതില്‍ തന്നെ കരളിനാണ് മുഖ്യമായും തകരാര്‍ സംഭവിക്കുക. തുടര്‍ച്ചയായ മദ്യപാനം കരള്‍ വീക്കത്തിന് കാരണമാകും. ആമാശയത്തില്‍ അമിതമദ്യപാനം മൂലം ദഹനസംബന്ധമായ തകരാറുകളും സംഭവിച്ചേക്കും.
 
ചുവന്ന കണ്ണുകള്‍, ചീകാത്ത തലമുടി എന്നിവയെല്ലാം അമിതമായി മദ്യപിക്കുന്നവരുടെ ലക്ഷണങ്ങളാണ്. അമിത മദ്യപാനികളെ മോചിപ്പിക്കണമെങ്കില്‍ മദ്യത്തിന് അടിമയായ വ്യക്തിയുടെ ശ്രദ്ധ കായിക ഇനങ്ങളിലോ അല്ലെങ്കില്‍ അയാള്‍ക്ക് താല്പര്യമുള്ള മറ്റ് മേഖലകളിലേക്കോ വ്യാപിപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഇവര്‍ക്ക് ആവശ്യമാണ്. 
 
webdunia
മദ്യത്തിന്റെ അളവ് കുറവുളള വൈന്‍, ബിയര്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം. മദ്യപാനത്തിന്റെ ദോഷം കുറയ്ക്കാന്‍ പഴച്ചാറുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. മദ്യച്ചടവ് മാറ്റാന്‍ നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ് എന്നിവ പ്രയോജനം ചെയ്യും. മദ്യപാനം കൊണ്ടുണ്ടാകുന്ന വിഷാംശം ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് രണ്ടുനേരം ആപ്പിള് ജ്യൂസ്‍ കുടിക്കുന്നതു നേന്ത്രപ്പഴം കഴിക്കുന്നതും വളരെ ഉത്തമമാണ്. 
 
മദ്യം കുടിക്കാനുള്ള പ്രേരണ കുറയ്ക്കാന്‍ മുന്തിരിങ്ങ, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യപാനികള്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച മുന്തിരിങ്ങ മാത്രം ഭക്ഷണമായി നല്‍കിയാല്‍ ഭൂരിഭാഗം പേരിലും മദ്യപാനാസക്തിയില്‍ നിന്ന് മോചിതരാകും. മദ്യപാനസക്തി ഉണ്ടാകുന്ന സമയത്ത് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മദ്യപിക്കാനുളള പ്രേരണ ഇല്ലാതാക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകുന്ദന്‍റെ ‘വെള്ളത്തിലെ’ ഓണം!