കടുക് മണിയോളം വലുപ്പമെന്ന് പറഞ്ഞ് പലപ്പോഴും കടുകിനെ കുറച്ച് കാണുന്നവര്‍ക്ക് അറിയുമോ കടുകിന്റെ യഥാര്‍ത്ഥ വലുപ്പം എന്താണെന്ന്? കടുക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ക്കപ്പുറം അതൊരു നല്ല സൌന്ദര്യ വര്‍ദ്ധക ആഹാര പദാര്‍ത്ഥം കൂടിയാണെന്ന് അറിയുമോ? ഭക്ഷണത്തിന്‍റെ രുചി കൂട്ടാന്‍ മാത്രമല്ല, സ്ത്രീ സൌന്ദര്യം അതിന്‍റെ പലയിരട്ടി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കടുകിനുണ്ട്.
കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തുപുരട്ടി നന്നായി ഉഴിയുക. നശിച്ച ചര്‍മകോശങ്ങള്‍ പോയി മുഖകാന്തി വര്‍ദ്ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ സഹായകമാണ്.
തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കടുക് അരച്ച് മുടിയില്‍ തേച്ച് ഏഴുദിവസം കുളിക്കുക. മുടിയ്ക്ക് ഉത്തമമാണ്.