Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗന്ദര്യ സംരക്ഷണത്തിൽ കോഫിക്കുള്ള ഈ കഴിവുകൾ ആരെയും അമ്പരപ്പിക്കും !

സൗന്ദര്യ സംരക്ഷണത്തിൽ കോഫിക്കുള്ള ഈ കഴിവുകൾ ആരെയും അമ്പരപ്പിക്കും !
, വ്യാഴം, 9 മെയ് 2019 (18:35 IST)
കോഫി കുടിച്ച് ദിവസം ആരംഭിക്കുന്നവാരാണ് നമ്മളിൽ മിക്ക ആളുകളും. കോഫി ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെ കുറിച്ചും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാകും. എന്നൽ യൗവ്വനാം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനും കോഫികുള്ള കഴിവിനെ കുറിച്ച് എത്ര പേർക്ക് അറിയാം. പലരും അമ്പരപ്പോടെയാവും ഇത് കേൾക്കുക. എന്നാൽ  സത്യമാണ്.
 
കോഫി ഉപയോഗിച്ച് എങ്ങനെ ച്ർമ്മത്തെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്. കണ്ണിനടിയിലെ കറുപ്പ് നിക്കം ചെയ്യാൻ ഏറ്റവും ഉത്തമയ ഒരു മാർഗമണ് കോഫി. കണ്ണിനടിയിൽ രക്തം അടിഞ്ഞുകൂടുന്നത്; ചെറുക്കനും കോഫിക്ക് കഴിവുണ്ട്. ഇതിനയി അല്പം കാപ്പി പൊടി ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് കണ്ണിനടിയിൽ പുരട്ടാം. 15 മിമിട്ടിന് ശേഷം കഴുകി കളയാം. ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാൻ സധിക്കും.
 
ചർമ്മത്തെ വൃത്തിയാക്കാവുന്ന ഒരു മികച്ച സ്ക്രബ്ബറായി കോഫിയെ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കോഫി പൗഡറിലേക്ക് അല്പം പഞ്ചസാരയും, ഒലീസ് ഓയീലും ചേർച്ച് മുകത്ത് നന്നായി സ്ക്രബ്ബ് ചെയ്യുക. ഇതു വഴി മുഖത്തെ ചർമ സുശിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്ത് തിളക്കമുള്ള ചർമാ സ്വന്തമക്കാം. മുഖ ചർമ്മത്തിലെ ചുളിവുകൾ അകറ്റുന്നതിനും ഇത് സഹയിക്കും.   
 
മുഖ ചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തി. മുഖം കൂടുതൽ തിളക്കമുള്ളതും മൃദുലവുമാക്കാൻ കോഫിക്ക് പ്രത്യേക കഴിവുണ്ട്. ഇതിനായി കോഫിയിലേക്ക് പാൽ ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കി മാറ്റുക ഈ പേസ്റ്റ് ഉപയോഗിച്ച് മുഖം മാസ്ക് ചെയ്യാം. ഇത് ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ഇങ്ങൻ ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നതിലൂടെ മുഖ ചർമ്മത്തിൽ എന്നും യൗവ്വനം നിലനിർത്താൻ സധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യായാമം പതിവായാല്‍ മസില്‍ വളരുമോ ?; സ്‌ത്രീയുടെ ഈ ആശങ്കയില്‍ കാര്യമുണ്ടോ ?