Webdunia - Bharat's app for daily news and videos

Install App

യൗവ്വനം നിലനിർത്താൻ എള്ളെണ്ണ, ചെയ്യേണ്ടത് ഇത്രമാത്രം !

Webdunia
വെള്ളി, 24 മെയ് 2019 (03:18 IST)
പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അന്ത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ് ചർമ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകൾ തന്നെയാണ്.
 
എള്ളെണ്ണ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന നേട്ടങ്ങൾ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും.
 
ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും.
 
മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും പോലും മായ്ച്ചു കളയാൻ എള്ളെണ്ണക്ക് കഴിവുണ്ട്. ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

കാലുകളിലും പാദങ്ങളിലും നീര്‍വീക്കം പതിവാണോ, നിങ്ങളില്‍ പ്രോട്ടീന്‍ ദഹിക്കുന്നില്ല!

അടുത്ത ലേഖനം
Show comments