Select Your Language

Notifications

webdunia
webdunia
webdunia
webdunia

തക്കാളി മതി മുഖചർമം തിളങ്ങാൻ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

തക്കാളി മതി മുഖചർമം തിളങ്ങാൻ, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
, വെള്ളി, 24 മെയ് 2019 (01:42 IST)
തക്കാളി നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകാറുള്ള പഴമാണ്. നമ്മുടെ ആഹാരങ്ങൾക്ക് രുചി കൂട്ടാൻ മാത്രമല്ല ചർമ്മ സംരക്ഷണത്തിന് ഏറ്റവും നാചുറലായ ഒരു മാർഗമാണ്. ചർമം സംരക്ഷിക്കുന്നതിനും ചർമത്തിൽ യൗവ്വനം നിലനിർത്തുന്നതിനും തക്കാളിക്കുള്ള ഗുണങ്ങൾ കേട്ടാൽ നമ്മൾ ഒന്ന് ഞെട്ടിപ്പോകും.
 
ചർമ്മ സംരക്ഷിക്കുന്നതിനായി തക്കാളി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയമോ? അതിനെൽക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ചർമത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാൻ തക്കാളിക്ക് വളരെ വെഗത്തിൽ സധിക്കും. ഇതിനായി തക്കാളി രണ്ടായി മുറിച്ച് നന്നായി മസാജ് ചെയ്യാം അഞ്ച് മിനിറ്റ് ഇങ്ങനെ ചെയ്തതിന് ശേഷം കഴുകി കളയാം.
 
ദിവസേന ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകളും അകറ്റാൻ സാധിക്കും. മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നതിനും ഈ രീതി നല്ലതാണ്. തക്കാളി നന്നായി ജ്യൂസാക്കിയ ശേഷം മുഖത്തും ചർമത്തിലും കവർ ചെയ്ത  സേഷം അൽപ നേരം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ചർമത്തിന് കൂടുതൽ നിറവും കാന്തിയും നൽകും. മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഇത് ചെയ്യുന്നതിലൂടെ കുറക്കാൻ സാധിക്കും.
 
തക്കാളി ചർമ സംരക്ഷണത്തിന് ഏതു തരത്തിൽ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. തക്കാളി മുഖത്തേക്ക് കൂടുതൽ ഓക്സിജനെ സ്വീകരിക്കാൻ സഹയിക്കും. ഇത് ചർമത്തിൻന്റെ സ്വാഭാവിത നിലനിർത്തുകയും യൗവ്വനം കാത്തുസൂക്ഷിക്കുകയും ചെയ്യും. തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലൈകോപെൻ എന്ന ആന്റീ ഓക്സിഡന്റ് നചുറൽ അൻസ്ക്രീനായി പ്രവർത്തിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീകളില്‍ മൂത്രാശയക്കല്ല് വര്‍ദ്ധിക്കാന്‍ കാരണം ഈ രീതികളോ ?