Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖകാന്തിക്ക് ചില കുറുക്കുവഴികള്‍

മുഖകാന്തിക്ക് ചില കുറുക്കുവഴികള്‍
, തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (18:31 IST)
കല്യാണ സല്‍ക്കാരത്തിനും കുടുംബ സംഗമങ്ങള്‍ക്കും പങ്കെടുക്കുമ്പോള്‍ നിങ്ങള്‍കും ആഗ്രഹമില്ലെ ഒന്ന് തിളങ്ങി നില്‍ക്കണമെന്ന്. എന്ത് ചെയ്യാന്‍ എന്റെ കൈകണ്ടില്ലെ മുഖം കണ്ടില്ലെ ആകെ കരുവാളിച്ചിരിക്കുന്നതുപോലെ. പിന്നെങ്ങനെ തിളങ്ങി നില്‍ക്കുക എന്ന് പല വീട്ടമ്മമാരും സങ്കടം പറയുന്നതു കേള്‍ക്കാം.

എന്നാല്‍ ഇനി ഇത്തരം ചെറിയ കാര്യങ്ങള്‍ മറന്നേക്കു. എളുപ്പത്തില്‍ തല്‍ക്കാലത്തേക്ക് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ കുറേ വിദ്യകളുണ്ട്. ഇവ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ആദ്യപടിയായി മേയ്‌ക്കപ്പിലൂടെയാണ്‌ തുടങ്ങേണ്ടത്.

ആദ്യമായി ചെയ്യേണ്ടത്‌ ക്ലെന്‍സിംഗാണ്‌. ഇതിനായി നല്ല ക്ലെന്‍സര്‍ ഉപയോഗിയ്‌ക്കാം. സോപ്പുപയോഗിയ്‌ക്കരുത്‌. മുഖം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ്‌ ക്ലെന്‍സിംഗ്‌ കൊണ്ട്‌ ഉദ്ദേശി‌ക്കുന്നത്‌.  ടോണിംഗ്‌ ചെയ്യുന്നതാണ്‌ അടുത്ത സ്‌റ്റെപ്പ്‌. ഇത്‌ മുഖം മൃദുവാക്കും. മുഖത്ത്‌ ചുളിവുകള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും.

മോയിസ്‌ചറൈസ്‌ ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇതിനായി ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് സ്വാഭാവികമായതോ വരണ്ട ചര്‍മ്മമുള്ളവരോ നിര്‍ബന്ധമായും ചെയ്തിരിക്കണം.

ഇനി ഇതിനു പുറമേയായി മുഖത്ത്‌ കോമ്പാക്ട്‌ പൗഡര്‍ ഇടാം. ഇനി നിങ്ങള്‍ മുഖമൊന്നു നോക്കു, നിങ്ങളുടെ ചര്‍മ്മം കണ്ടാല്‍ ആരും നിങ്ങളെ തിരിച്ചറിയുകയില്ല. കാശുകൊടുത്ത് നിങ്ങള്‍ ബ്യൂട്ടീപാര്‍ലറുകളില്‍ പോയാലും അവിടെയും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് മിക്കപ്പോഴും ചെയ്യുക.

ഇനി നിങ്ങള്‍ക്ക് സ്ഥിരമായി മുകത്തിന് കാന്തിയും നിറവിം നിലനിര്‍ത്താനാണ് ആഗ്രഹമെങ്കില്‍ അതിന് ഇടക്കിടയ്ക്ക് ചെയ്യേണ്ടതായ ചില നുറുങ്ങുവിദ്യകളുണ്ട്.  അതിലൊന്നാണ് തേനും തെയില വെള്ളവും കലത്തിയ മിശ്രിതം.

തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളയുക. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത്‌ മുഖത്തിന്‌ താല്‍ക്കാലികമായി നിറം നല്‍കാന്‍ നല്ലതാണ്‌. ഇനി നമുക്ക് അടുത്ത ചില കുറുപ്പുകളില്‍ കൂടി ഒന്ന് കണ്ണോടിക്കാം.

ഇവിടെ പെട്ടന്ന് മുഖത്തിന് തിളക്കം നല്‍കാന്‍ കഴിയുന്ന കഴിവുള്ളതാണ് ഓറഞ്ച് പൊടി. ഓറഞ്ച്‌ പൊടി, തൈര്‌ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും പെട്ടെന്നു മുഖത്തിന്‌ നിറം നല്‍കും. കല്യാണം, മറ്റ് വിശേഷ അവസരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനു മുമ്പ് മേല്‍പ്പറഞ്ഞ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

മുഖം ക്ലെന്‍സിംഗ് നടത്തുന്നതിനായി അവസാനം പറഞ്ഞ രണ്ട് ചേരുവകള്‍ ഉപയോഗിക്കാം. ഒന്ന് പരീക്ഷിച്ചു നോക്കു. നിങ്ങളെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന് ഉറപ്പ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam