Webdunia - Bharat's app for daily news and videos

Install App

വരണ്ട ചർമമുള്ളവർ ഇക്കര്യങ്ങൾ ശ്രദ്ധിക്കണം !

Webdunia
ശനി, 9 മാര്‍ച്ച് 2019 (19:55 IST)
ഇന്നത്തെ കാലത്ത് ചർമ്മ സംരക്ഷണത്തിന് എപ്പോഴും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. കാരണം അന്തരീക്ഷത്തിലെ പൊടിയും, കാലാവസ്ഥയിലെ മാറ്റവും, വെള്ളത്തിലെ പ്രശ്നങ്ങളുമെല്ലാം ആദ്യം ബാധിക്കുക നമ്മുടെ ചർമത്തെയാവും. പ്രത്യേകിച്ച് ചർമ്മത്തിൽ സ്വാഭാവികമായ പ്രശ്നങ്ങൾ നേരിടുന്നവർ കൂടുതൽ ശ്രദ്ധയും നൽകണം.  
 
വരണ്ട ചർമമുള്ളവരാണ് ചർമ്മ സരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. നമ്മുടെ ജീവിത ശൈലിയിലെ പല ശീലങ്ങളും വരണ്ട ചർമ്മമുള്ളവരിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. സോപ്പുകളുടെ കാര്യത്തിൽ വലിയ ശ്രദ്ധവേണം. സോപ്പുകൾ ചർമ്മത്തെ കൂടുതൽ ഡ്രൈ ആക്കുന്ന ഒന്നാണ് സോപ്പ്. അതിനാൽ കൂടുതൽ ഹാർഷായ സോപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 
 
സോപ്പുകൾക്ക് പകരമായി ചെറുപയർ പൊടി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ അതാണ് കൂടുതൽ നല്ലത്. കുളിക്കുന്നതിന് മുൻ ചർമ്മത്തിൽ എണ്ണ തേച്ചുപിടിപ്പിക്കുന്നത് ഒഴിവാക്കണം. എണ്ണ ചർമ്മത്തിലേക്ക് ജലം ആകിരണം ചെയ്യുന്നതിനെ തടുക്കും. കുളി കഴിഞ്ഞതിന് ശേഷം ചർമ്മത്തിൽ മോസ്റ്റുറൈസിംഗ് ക്രീമുകളോ എണ്ണയോ തേക്കുനതാണ് ഉത്തമം. ധാരാളം വെള്ളം കുടിക്കുവനും വരണ്ട ചർമമുള്ളവർ ശ്രദ്ധിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

അടുത്ത ലേഖനം
Show comments