Select Your Language

Notifications

webdunia
webdunia
webdunia
webdunia

പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ഊശ്മളമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ഊശ്മളമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
, ശനി, 9 മാര്‍ച്ച് 2019 (18:08 IST)
പങ്കാളിയുമായുള്ള ബന്ധത്തെ കൂടുതൽ സുന്ദരമാക്കാൻ വാസ്തു സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ > എങ്കിൽ സത്യമാണ് വീട്ടിലെ വാസ്തുപരമായ ചില കാര്യങ്ങൾ പങ്കളികൾ തിമ്മിലുള്ള പ്രണയം കൂടുതൽ ഊശ്മളമാക്കും. വാസ്തുവിലെ ചില അപാകതകൾ ദാമ്പത്യത്തിലും പ്രണയത്തിലുമെല്ലാം വിള്ളൽ വീഴ്ത്തുകയും ചെയ്യും.
 
വീടു നിർമ്മിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ അശുഭകരമായി ഒന്നും നിർമ്മികരുത് ടോയ്‌ലറ്റ് ഈ കോണിൽ ഒരിക്കലും പാടില്ല. ഈ ദിക്കിന് ബന്ധത്തെയും സ്നേഹത്തേയും സ്വാ‍ധീനിക്കാനുള്ള കഴിവുണ്ട് ചുവപ്പ് നീല നിറങ്ങൾ ഈ ഭാഗത്ത് വരാതിരിക്കാനും പ്രത്യേകം ശ്രദ്ധവേണം. വീടിന്റെ വടക്കു കിഴക്ക് മൂലയിൽ ഒരിക്കലും അടുക്കള പണിയരുത് ഇത് ദാമ്പത്യത്തിൽ കലഹത്തിനു കാരണമാകും.
 
ദൈവികമായ ഇടമാണ് ഈ ദിക്ക്. അതിനാൽ വടക്കുകിഴക്ക് മൂലയിൽ പൂജാമുറികൽ സ്ഥാപിക്കുന്നതാണ് ഉത്തമം. വടക്കു പടിഞ്ഞാറ് മൂലയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഇടം ഇവിടെയാണ് ദമ്പതിമാരുടെ കിടപ്പറ പണിയേണ്ടത്. രതിയുടെ മേഖലയായാണ് ഇത് അറിയപ്പെടുന്നത്. ദാമ്പത്യ, കൂടുതൽ സുന്ദരമക്കാൻ ഇത് സഹായിക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണ് തുടിക്കുന്നത് എന്തിനുവേണ്ടി ? അറിയൂ ഇക്കാര്യങ്ങൾ !