Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്ണഴകും ആയുര്‍ വേദവും

പെണ്ണഴകും ആയുര്‍ വേദവും
, തിങ്കള്‍, 17 നവം‌ബര്‍ 2014 (17:52 IST)
പ്രകൃതിയില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പ്രശ്നങ്ങളും പരിഹാരമുണ്ട്. ആയുര്‍വേദം പ്രകൃതിയുടെ ഈ വരദാനമാണ് ഉപയോഗപ്പെടുത്തുന്നത്. ആയുര്‍വേദം അനുശാസിക്കുന്ന നാട്ടുമരുന്നുകള്‍ പ്രയോഗിച്ചാല്‍ സുന്ദരിയാകാന്‍ ഫേഷ്യല്‍ ചെയ്യേണ്ടി വരികയുമില്ല. പാര്‍ശ്വഫലങ്ങളില്ലെന്നതാണ് ഇത്തരം നാട്ടുമരുന്നുകളുടെ ഗുണം. ഇതാ സുന്ദരിയാവാന്‍ ചില ആയുര്‍വേദ വഴികള്‍. ഒരു ചെറിയ കഷണം കസ്തൂരി മഞ്ഞള്‍ രണ്ടു വലിയ സ്പൂണ്‍ പനിനീരില്‍ അരച്ചു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക മുഖത്തിന് നല്ല തിളക്കം കിട്ടും.

രണ്ട് ഔണ്‍സ് തേങ്ങാപ്പാലില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്തു കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് പുതുജീവന്‍ കൈവരിക്കാന്‍ സാഹായിക്കുന്നു. ആര്യവേപ്പിലയും മഞ്ഞളും സമം അരച്ചു വെണ്ണ പോലെയാക്കി മുഖത്തു പുരട്ടുക അല്ലെങ്കില്‍ രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ചു നേര്‍മയായി പുരട്ടി ഉണങ്ങുമ്പോള്‍ കഴുകുക. മുഖ ചര്‍മ്മത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും.

ചെറുനാരങ്ങാനീരും പശുവിന്‍പാലും നാല് വലിയ സ്പൂണ്‍ വീതം എടുത്തതില്‍ ഒരു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും കുറച്ച് ഇന്തുപ്പും ചേര്‍ത്തു യോജിപ്പിച്ചു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കടലമാവ് ഉപയോഗിച്ചു കഴുകിക്കളയുക. ചര്‍മത്തിലെ പാടുകള്‍ മായാന്‍ ഉത്തമം. രക്തചന്ദനം ചെറുതേനില്‍ അരച്ചു മുഖത്തു പുരട്ടുക. ഇതു ചര്‍മ ത്തിനു തിളക്കം കൂടാന്‍ സഹായിക്കും.

ഒരു ചെറിയ കഷണം പച്ചമഞ്ഞള്‍ തേങ്ങാപ്പാലില്‍ അരച്ച് ആഴ്ചയി ലൊരിക്കല്‍ തേച്ചു കുളിക്കുക. പച്ചപ്പപ്പായയും മഞ്ഞളും കൂട്ടിയരച്ചു പുരട്ടുന്നതു മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുവന്നുള്ളിയുടെ നീരും പച്ചമഞ്ഞള്‍നീരും സമമായി ചേര്‍ത്ത് ഇളം ചൂടാക്കി നേര്‍മയില്‍ പുരട്ടി ഉണങ്ങി വലിയുമ്പോള്‍ കഴുകുക. പരീക്ഷിച്ചു നോക്കു. വെറുതെയെന്തിന് ബ്യൂട്ടിപാര്‍ലറില്‍ പോയി പണം കളയണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam