1. കഴിയുമെങ്കില്‍ ദിവസവും രണ്ടു നേരവും മുടി കഴുകുക. തലമുടിയില്‍ അമിതമായി വെയില്‍ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം.
2. പഴയ കഞ്ഞിവെള്ളം നേര്‍പ്പിച്ച് ധാരയായി ഒഴിച്ച് തല കഴുകുന്നത് വേനല്‍ക്കാലത്തെ മുടികൊഴിച്ചില്‍ തടയും.
3. കുളിക്കുന്നതിനു മുമ്പ് എണ്ണ നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക.
4. ചെമ്പരത്തി താളി, പയറു പൊടി എന്നിവ തല കഴുകുന്നതിന് ഉപയോഗിക്കുന്നത് നല്ലതാണ്
5. ഉലുവ കുതിര്‍ത്ത് അരച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
6. രാവിലെ നേരത്തെ ഉറക്കമുണരുന്നതും രാത്രിയില്‍ നേരത്തെ കിടന്നുറങ്ങുന്നതും നല്ല ആരോഗ്യം മാത്രമല്ല നല്ല തലമുടിയും നല്കും
7. പഴങ്കഞ്ഞി വെള്ളത്തില്‍ പപ്പടമിട്ടു കുതിര്‍ത്ത് മുടി കഴുകിയാല്‍ മുടിയിലെ എണ്ണയും അഴുക്കും പോകും.