കോഴിക്കോടിന്‍റെ- മലബാറിന്‍റെ- കഥ അതിരാണിപ്പാടത്തിന്‍റെ കഥയായി അവതരിപ്പിച്ച്, അതൊരു മാനവ ഇതിഹാസമാക്കിയ വശ്യവചസ്സായ സഹിത്യനായകനാണ് എസ് കെ പൊറ്റെക്കാട്.
ഒരുദേശത്തിന്‍റെ കഥ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജ-ീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന കൃതിയാണ്.
സംഭരണിയെന്ന ആധുനികതയുടെ പ്രതീകത്തില്‍ നിന്നും തന്‍റെ ബല്യത്തിലേക്കും യൗവനത്തിന്‍റെ തുടക്കത്തിളെക്കും സഞ്ചരിക്കുന്ന പൊറ്റെക്കാട് 1920 കളിലേയും തുടര്‍ന്നുള്ള അരനൂറ്റാണ്ടിലേയും സാമൂഹികജ-ീവിതത്തിന്‍റെ വാങ്മയ ചിത്രങളാണവതരിപ്പിക്കുന്നത്.
ആത്മകഥാപരമാണ് ഈ നോവല്‍ ശ്രീധരന്‍ എന്ന കഥാപാത്രമായി പൊറ്റെക്കാട് ഇതില്‍ നിറഞ്ഞ് നില്‍ക്കുന്നു. മൂന്നു ഭാഗങ്ങളായാണ് കഥ പറയുന്നത്. കഥാശേഷം മര്‍മ്മരങ്ങള്‍ എന്നൊരു ഭാഗത്ത് ആ പ്രദേശത്തിന്‍റെ അപ്പോഴത്തെ അവസ്ഥയും പ്രതിപാദിക്കുന്നു.
അതിലെ ചില ഭാഗങ്ങള്‍ കൊടുക്കുന്നു. കൃതിയുടെ മികവ് കാട്ടുന്ന ഭാഗങ്ങളല്ല; മറിച്ച് വെറുതെയൊന്നു പുസ്തകം മറിച്ചു നോക്കിയപ്പോല്‍ കിട്ടിയ രണ്ടു പേജ-ുകളിലെ കുറച്ചു ഭാഗങ്ങളാണ് കൊടുത്തിരിക്കുന്നത്
ഒരു ദേശത്തിന്‍റെ കഥ' സമര്‍പ്പിച്ചു എസ്.കെ.എഴുതിയത് .
ശൈശവകൗമാരയൗവനാരംഭകാലങ്ങളില്‍ എനിക്കു ജ-ീവിതത്തിലെ നാനാതരം നേരുകളും നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധര്‍മ്മതത്ത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദസത്യങ്ങളും വെളിപ്പെടുത്തിത്തന്നവരും ഈ നോവലിനുവേണ്ടി ആത്മബലിയര്‍പ്പിച്ചവരുമായ 'അതിരാണിപ്പാട'ത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്. ----------............................
........................................................................................................................
പരലോകത്തിരിക്കുന്ന അവള്‍ക്ക് ശ്രീധരന്‍ എത്രയോ പ്രേമഗാനങ്ങള്‍ എഴുതി അഗ്നിയില്‍ ഹോമിച്ചിട്ടുണ്ട് ! അനശ്വര പ്രേമമെന്താനെന്ന് ശ്രീധരന്നനുഭവപ്പെട്ടിട്ടുണ്ട് !
പരലോകത്തേക്കു പറന്നുപോയ ആ പൂങ്കുയില്‍ പാര്‍ത്തിരുന്ന സ്ഥലത്താണ് പതിനായിരം ഗ്യാലന്‍ സ്നേഹസംഭരണി പൊങ്ങിനില്‍ക്കുന്നത്.
അമ്മുക്കുട്ടി മാത്രമല്ല, തന്‍റെ കൗമാരത്തിന്നും പ്രാരംഭ യൗവനത്തിന്നും പലപ്രകാരത്തില്‍ വിരുന്നൂട്ടിയ എത്രയോ വ്യക്തികള്‍ ഇവിടെ മറഞ്ഞുപോയിട്ടുണ്ട് ? അരനൂറ്റാണ്ടിന്നപ്പുറത്തെ ആ ജീവിതമണ്ഡലത്തിന്‍റെ ചെത്തവും ചൂരും, ഒന്നു പ്രത്യേകമായിരുന്നു.
താന്‍ പിറന്നു വളര്‍ന്ന ദേശത്തോടും ഇവിടെ ജ-ീവിതനാടകമാടി മരണത്തിന്‍റെ അണിയറയിലെക്കു പിന്‍വാങ്ങിയ മനുഷ്യജീവികളോടും തനിക്കുള്ള കടപ്പാടിനെപ്പറ്റി ശ്രീധരന്‍ അനുസ്മരിച്ചു.... അവരുടെ കഥ തന്‍റെയും ജ-ീവിതകഥയായിരിക്കും.
ഒരു ദേശത്തിന്‍റെ കഥയിലെ ചില ഭാഗങ്ങള്‍
ആലി കിണറ്റിലേക്കൊന്നെത്തിനോക്കി. പിന്നെ എടുത്തൊരു ചാട്ടം !
വലിയ മുഖവിസ്താരമുള്ള ആ കിണര്‍ ഒന്നു കുലുങ്ങി മുഴങ്ങി.
ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു.
ആലി അടിയിലെത്തിയിട്ടുണ്ടെന്നു നീര്‍പ്പോളകള്‍ പൊങ്ങിവന്ന് അറിയിച്ചു. പിന്നെ ഒരു വിവരവുമില്ല.
നിമിഷങ്ങള്‍ യു ഗങ്ങളായി മാറുന്നു.
ഗോവിന്ദന്‍റെ ഭാര്യ അപസ്മാരമിളകി കൂക്കിവിളിക്കുന്നു.
പിന്നെ, അതാ പൊങ്ങിവരുന്നു !
അതൊരു കാഴ്ചയായിരുന്നു ! അര്‍ദ്ധനഗ്നയായ കാന്തമ്മയെ ഒരു കൈകൊണ്ടു മാറത്ത് അടക്കിപ്പിടിച്ചു മറ്റേ കൈകൊണ്ടു വെള്ളത്തില്‍ തുഴഞ്ഞു പൊങ്ങിവരുന്നു ആലി. കാന്തമ്മയുടെ നീലപ്പൂഞ്ചായല്‍ ജ-ലത്തില്‍ നീന്തിക്കളിക്കുന്നു.
അറബിക്കഥയിലെ ഒരു രംഗമാണോ മുന്നില്‍ക്കാണുന്നത് ? കടല്‍രാക്ഷസന്‍ നാഗകന്യകയെ അപഹരിച്ചുകൊണ്ടുവരുന്ന രംഗം.
മുകളില്‍ നില്‍ക്കുന്നവര്‍ ഒരു കസേര കയറില്‍ക്കെട്ടി കിണറ്റിലേക്കെറിഞ്ഞുകൊടുത്തു.
കാന്തമ്മയെ കസേരയിലിരുത്താന്‍ കഴിയുന്നില്ല. ആലി കാന്തമ്മയെ കസേരത്തണ്ടുകളില്‍ വിലങ്ങനെ വിക്ഷേപിച്ചു.
മുകളിലെത്തിയ കാന്തമ്മയെ ഉരലിന്‍റെ മീതേ പോറ്റി പ്രഥമശുശ്രൂഷകള്‍ നടത്തിനോക്കി. ഫലമുണ്ടായില്ല. കാന്തമ്മ ജ-ീവന്‍െ വെടിഞ്ഞുകഴിഞ്ഞിരുന്നു.
അപ്പോള്‍ കേട്ടു കിണറ്റില്‍ നിന്നൊരലര്‍ച്ച. ആലിയാണ്. ആലി കിണറ്റില്‍ തുഴഞ്ഞുതുഴഞ്ഞു നില്‍ക്കുകയാണ് - അയാളുടെ കാര്യം ആളുകള്‍ മറന്നുപോയിരുന്നു.
*******************************************************
തിരുവാതിര രാത്രി വന്നുചേര്‍ന്നു.
അനംഗന്‍റെ വെണ്‍കൊറ്റക്കുടപോലെ പൂര്‍ണ്ണചന്ദ്രന്‍ ഉയര്‍ന്നു.
അതിരാണിപ്പാടത്തെ അംഗനാജ-നങ്ങള്‍ക്ക് ആനന്ദത്തിന്‍റെ ഒരു സ്വതന്ത്രരാത്രി. (ആണുങ്ങള്‍ക്കും അങ്ങനെത്തന്നെ) നിലാവ് വെണ്‍കുളി പൂശിയ മുറ്റങ്ങളിലും ഊഞ്ഞാലിന്‍ചുവട്ടിലും പറമ്പിലെ പൂഴിക്കളങ്ങളിലും സ്ത്രീകള്‍ കൂട്ടത്തോടെ പാട്ടുപാടിയും കൈകൊട്ടിക്കളി, തുമ്പിയുറച്ചില്‍, തെരുപ്പറക്കല്‍ മുതലായ വിനോദങ്ങളിലേര്‍പ്പെട്ടും നേരം പോക്കുന്നു.
കല്യാണികുട്ടി എവിടെ ? ജ-ാനു എവിടെ ? എന്നൊന്നും ചോദ്യമില്ല - അന്വേഷണമില്ല. എവിടെയെങ്കിലും കാണും.... അതിരാണിപ്പാടം ആകെ വിനോദകലാപരിപാടികളുടെ അണിയറയായി മാറിയിരിക്കുകയാണ്.
ആര്‍ദ്രാവ്രതത്തോടെ മരനെ ഭജ-ിച്ച് രാത്രിയില്‍ ഉറക്കമൊഴിച്ചുകൂട്ടുന്ന സ്ത്രീജ-നങ്ങളെ വിനോദിപ്പിക്കാന്‍ പുരുഷന്മാര്‍ക്കുമുണ്ടൊരു കര്‍ത്തവ്യം : പൊറാട്ടുവേഷം.
കുട്ടികളും മുതിര്‍ന്നവരും വേഷംകെട്ടി പൊറാട്ടുകാരായിറങ്ങും. ഒറ്റയ്കും കൂട്ടമായും. മിക്കവരും പൈസയ്ക്കുവേണ്ടി-ചുരുക്കം ചിലര്‍ ഒരു തമാശയ്ക്ക്. വേഷക്കാരെ തിരിച്ചറിയാന്‍ കഴിയുകയില്ലല്ലോ.
തിരുവാതിരനാള്‍ സൂര്യനസ്തമിക്കാന്‍ കാത്തിരിക്കും, പൊറാട്ടുകാര്‍. പിന്നെ, പ്രച്ഛന്നവേഷക്കാരുടെ ഒരു പെരേഡാണ്-പഞ്ചാബി കൈനോട്ടക്കാരന്‍, സന്ന്യാസി, കുറവനും കുറത്തിയും. സായ്വും മദാമ്മയും-അങ്ങനെ പലരും കേറിവരും.
ചെണ്ടമുട്ടു കേള്‍ക്കാം-നരിവേഷം-മുമ്പില്‍ പെട്രോമാക്സ് വിളക്കുമായി നീങ്ങിവരുന്നത് ഏകാങ്കനാടകസംഘമാണ്. പഹസനക്കാരും, ഡാന്‍സുകാരും, വെറും സദിരു(പാട്ടുകച്ചേരി) കാരും ഊരുചുറ്റുന്നുണ്ടായിരിക്കും.
പിള്ളേര്‍ 'വാങ്കിത്താ' വേഷവുമായിറങ്ങും-മുഖത്തു ചേടിമണ്ണുതേച്ചു കൈയിലൊരു പാട്ടയും കഴുത്തിലൊരു കയറുമായി, പുറത്തു പാളവെച്ചുകെട്ടിയ ഒരു ചെക്കന്‍റെ പിറകില്‍, അവന്‍റെ കഴുത്തിലെ കയര്‍ പിടിച്ചുകൊണ്ടു കൈയിലൊരു വടിയുമായി മുഖത്തു കരിവാരിത്തേച്ച മറ്റൊരുത്തന്‍.
പിറകിലെ പയ്യന്‍ 'വാങ്കിത്താ' വാങ്കിത്താ' എന്ന് അലറിക്കൊണ്ടു വെണ്മുഖന്‍റെ പുറത്ത് അടിയെടാ അടി - വെണ്മുഖന്‍ കുരങ്ങന്‍ചാട്ടം ചാടിക്കൊണ്ടു 'വാങ്കിത്തരാം-വാങ്കിത്തരാം' എന്ന് ആക്രോശിക്കും-തമിഴന്‍റെ താഴ്ന്ന തമാശക്കൂത്തു കിഴക്കന്‍ ചുരമിറങ്ങി വന്നതാണ് ഈ വാങ്കിത്താപ്രകടനം... കുട്ടികളും പെണ്ണുങ്ങളും അതുകണ്ടു രസിക്കും.......
Follow Webdunia malayalam