റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിക്കുന്നു
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിക്കുന്നു
മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുന്നു. റെയില്‍വേ മന്ത്രിയെന്ന നിലയില്‍ താന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഒരിക്കല്‍ മുംബൈ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവം വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.
ജനങ്ങളുടെ ആഗ്രഹങ്ങള്‍ പ്രതിഫലിക്കുന്ന ബജറ്റെന്ന് സുരേഷ് പ്രഭു പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന്‍ വ്യക്തമാക്കിയാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ ആരംഭിച്ചത്. നിലവിലെ വരുമാനമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.