വെയ്‌റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശം.
ശുചിമുറികള്‍ വൃത്തിയാക്കാന്‍ എസ് എം എസിലൂടെ ആവശ്യപ്പെടാം. 475 സ്റ്റേഷനുകളിലായി 17000 ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും.
പ്രധാന സ്റ്റേഷനുകളില്‍ ബാര്‍കോഡഡ് ടിക്കറ്റുകള്‍ ലഭ്യമാക്കും. യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ തീരുമാനമായി. ആധുനിക സുരക്ഷാസംവിധാനങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കും.
റിസര്‍വ് ചെയ്യാത്തവര്‍ക്കും സൂപ്പര്‍ ഫാസ്റ്റ് ട്രയിനുകളില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കും. കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യം ഒരുക്കും.