റെയില്‍വേ ബജറ്റ് ഒറ്റനോട്ടത്തില്‍
റെയില്‍വേ ബജറ്റ് ഒറ്റനോട്ടത്തില്‍
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്ന് അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളും വാഗ്‌ദാനങ്ങളും.
തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആസ്ത ട്രെയിനുകള്‍
ശുചിമുറികൾ വൃത്തിയാക്കാൻ എസ് എം എസിലൂടെ ആവശ്യപ്പെടാം
റെയില്‍വെ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും തമ്മില്‍ ഉള്ള സഹകരണത്തിന് ആരോഗ്യ മന്ത്രാലയവുമായി ടൈ അപ്
2020ഓടെ ആളില്ല ലെവൽ ക്രോസുകൾ ഇല്ലാതാക്കും
ടിക്കറ്റിനൊപ്പം ആവശ്യമുണ്ടെങ്കില്‍ യാത്ര ഇന്‍ഷുറന്‍സ് ചെയ്യാം
റെയില്‍വെ ഗവേഷണത്തിനായി ശ്രേഷ്ഠ എന്ന വിഭാഗം രൂപീകരിക്കും.
യാത്രാക്കാർക്ക് പ്രദേശിക ഭക്ഷണം ലഭ്യമാക്കാൻ നടപടി
താഴ്ന്ന പ്ലാറ്റ്ഫോമുകൾ ഉയർത്തും
പോർട്ടർമാർക്ക് ഗ്രൂപ് ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തും
ഇ-കാറ്ററിങ് സംവിധാനം 400 സ്റ്റേഷനുകളിൽ ഏർപ്പെടുത്തും
പ്രായോഗിക ബജറ്റെന്ന് വെങ്കയ്യ നായിഡു
മാധ്യമപ്രവർത്തകർക്ക് ഇ-ബുക്കിങ് കൺസഷൻ സൗകര്യം
റയിൽവേ കൂലികൾ ഇനി മുതൽ ‘സഹായക്’ എന്നാവും അറിയപ്പെടുക.
കേരളത്തിന് പുതിയ ട്രെയിന്‍ ഇല്ല
കനത്ത ട്രാഫിക് ഉള്ള റൂട്ടുകളില്‍ ഫുള്‍ അണ്‍ റിസര്‍വ്ഡ് ട്രെയ്നുകള്‍
ഇ -കാറ്ററിംഗ് സര്‍വീസ് 40 സറ്റേഷനുകളില്‍ നിന്ന് 400 സ്റ്റേഷനുകളിലേക്ക്
പരാതികൾ എസ്.എം.എസിലൂടെ അറിയിക്കാം
അഹമ്മദാബാദ്-മുംബൈ യാത്രാ ഇടനാഴി നിർമിക്കും
കുട്ടികൾക്കുള്ള ഭക്ഷണം, ചൂട് പാൽ, ചൂട് വെള്ളം എന്നിവ ട്രെയിനുകളിൽ ലഭ്യമാക്കും
രാജ്യത്തെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആശാ സര്‍ക്യൂട്ട് ട്രെയിനുകള്‍
മുതിർന്ന പൗരൻമാർക്ക് ലോവർ ബർത്ത് ഉറപ്പാക്കും
1780 സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിങ് മെഷീൻ
എഞ്ചിനീയറിംഗ്, എം ബി എ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസത്തെ ഇന്‍റേണ്‍ഷിപ് റെയില്‍വെ സൗകര്യം ഒരുക്കും
റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ , റെയില്‍വെ ബോര്‍ഡ് എന്നിവ പുന:സംഘടിപ്പിക്കാന്‍ നീക്കം
എല്ലാ സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർ ടോയ്‌ലെറ്റുകൾ
വിശ്രമമുറികൾ മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ സംവിധാനം
ചെങ്ങന്നൂർ സ്റ്റേഷൻ നവീകരിക്കും
ഡല്‍ഹി സര്‍ക്കാറുമായി ചേര്‍ന്ന് റിംഗ് റെയില്‍വെ
സംസ്ഥാന സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരത്ത് സബർബൻ ട്രെയിൻ ലൈൻ
തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് കൈകൊണ്ട് വിതരണം ചെയ്യുന്നതിനുള്ള ടെര്‍മിനലുകള്‍
എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും സി.സി.ടി.വി സംവിധാനം
തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡെക്കർ ‘ഉദയ്’ എക്സ്പ്രസുകൾ ഓടിക്കും.
ദീർഘദൂര ട്രെയിനുകളിൽ റിസർവ് ചെയ്യാത്തവർക്ക് പ്രത്യേക കോച്ചുകൾ
2,500 കുടിവെള്ള വിതരണ മെഷീനുകൾ സ്ഥാപിക്കും
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലേക്ക് കൂടുതൽ ട്രെയിനുകൾ
റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്കായി അന്ത്യോദയ എക്സ്പ്രസ്, മുഴുവന്‍ സീറ്റുകളും അണ്‍ റിസര്‍വ്ഡ് ആയി സാധാരണക്കാര്‍ക്കായി സഞ്ചരിക്കാവുന്ന ട്രെയിനുകള്‍.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ രണ്ടു എഞ്ചിൻ ഫാക്ടറികൾ
മെബൈല്‍ ചാര്‍ജിംഗ് പോയന്‍റ്സ്, വെള്ളം ലഭ്യമാക്കുന്ന മെഷിനുകള്‍,എല്ലാ നോണ്‍ എ.സി കോച്ചുകളിലും ഡസ്റ്റ് ബിന്നുകള്‍.
എല്ലാ സ്റ്റേഷനുകളും സി സി ടി വി സംവിധാനമൊരുക്കും
ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാൻ 'ദീൻ ദയാൽ' കോച്ചുകൾ ഏർപ്പെടുത്തും
റെയില്‍വെയില്‍ പെണ്‍സുരക്ഷക്കായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍, സി സി ടി വി സര്‍വൈലന്‍സ്, മധ്യ ബര്‍ത്തുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം
സീനിയർ സിറ്റിസൺ ക്വാട്ടയിൽ അമ്പത് ശതമാനം വർധന
425 സ്റ്റേഷനുകളിൽ 17,000 ബയോ വാക്വം ടോയ് ലെറ്റുകൾ നടപ്പാക്കും
വഡോദരയിൽ റെയിൽ സർവകലാശാല സ്ഥാപിക്കും
എൽ.ഐ.സി 1.5 ലക്ഷം കോടി രൂപ റയിൽവേയിൽ നിക്ഷേപിക്കും
ഈ വർഷം 1600 കിലോമീറ്ററും അടുത്ത വർഷം 2000 കി.മീ പാതയും വൈദ്യുതീകരിക്കും
വരുമാനം കണ്ടെത്താൻ പുതിയ മാർഗങ്ങൾ തേടും
ഈ സാമ്പത്തിക വർഷം 184820 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു
ശമ്പള കമീഷൻ മൂലം ചെലവ് 32.9% കൂടി
'നിരക്ക് വർധിപ്പിക്കാതെ വരുമാനം കൂട്ടുക ലക്ഷ്യം'
അടുത്ത വർഷം 400 സ്റ്റേഷനുകളിൽ വൈഫൈ
റെയിൽവെയുടെ ഇടപാടുകളിൽ 100 ശതമാനം സുതാര്യത ഉറപ്പുവരുത്തും
ലേഡീസ് കമ്പാർട്ട്മെന്‍റ് ട്രെയിനിന്‍റെ മധ്യഭാഗത്താക്കും
2500 കി.മി ബ്രോഡ്ഗേജ് ലൈൻ ഈ വർഷം കമ്മീഷൻ ചെയ്യും
നൂറ് സ്റ്റേഷനുകളിൽ ഈ വർഷം വൈഫൈ
അടിസ്ഥാന സൗകര്യങ്ങൾക്ക് 8.5 കോടി ചെലവഴിക്കും
റെയിൽവേ കരാർ മുഴുവൻ ഒാൺലൈനാക്കും
3 ചരക്ക് ഇടനാഴികൾക്ക് പദ്ധതി
എൽ.ഐ.സി 1.5 ലക്ഷം കോടി രൂപ റയിൽവേയിൽ നിക്ഷേപിക്കും
ഈ വർഷം 1600 കിലോമീറ്ററും അടുത്ത വർഷം 2000 കി.മീ പാതയും വൈദ്യുതീകരിക്കും
വരുമാനം കണ്ടെത്താൻ പുതിയ മാർഗങ്ങൾ തേടും
ഈ സാമ്പത്തിക വർഷം 184820 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു
ശമ്പള കമീഷൻ മൂലം ചെലവ് 32.9% കൂടി
'നിരക്ക് വർധിപ്പിക്കാതെ വരുമാനം കൂട്ടുക ലക്ഷ്യം'