നിലവിലുള്ളതും വരാന്‍ പോകുന്നതുമായ പദ്ധതികള്‍ക്ക് സ്ഥിരതയുണ്ടാക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമായി ഇപ്പോഴുള്ള സബ്സിഡികള്‍ ക്രമേണ യുക്തിസഹമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇതുവഴി വരും കാലങ്ങളില്‍ നേട്ടങ്ങളിലേക്ക് കടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡികള്‍ യുക്തിസഹമാക്കുന്ന വഴി പദ്ധതികളില്‍ സ്ഥിരത കൈവരിക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷിക്കാനും സഹായകമാകും. സാധനസേവന നികുതി രാജ്യത്തെ വ്യാവസായികാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ജെയ്റ്റ് ലി പറഞ്ഞു.
ടാക്സ് പോളിസികളിലടക്കമുള്ളവയില്‍ സ്ഥിരത വരുത്തണം. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധ്യത തെളിയുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.