സാമ്പത്തികരംഗത്തെ രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന പൊതുബജറ്റില്‍ ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
കൂടുതല്‍ രംഗങ്ങളില്‍ ഉദാരവത്കരണം നടപ്പാക്കേണ്ടതുണ്ടെന്നും കൃത്യമായ സാമ്പത്തിക നയങ്ങളും നികുതി ക്രമവും രൂപപ്പെടുത്തേണ്ടതുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.
സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വളര്‍ച്ച ആറ് ശതമാനം ആക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.