ബജറ്റ്: നോട്ട് നിരോധനത്തിന്റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് ധനമന്ത്രി
ബജറ്റ്: നോട്ട് പിന്‍വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും
അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചു. പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശനാണ്യശേഖരം മികച്ച നിലയിലാണ്. കാര്‍ഷിക ഉത്പാദനം കൂടിയെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും. ഉത്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് നോട്ട് പിന്‍വലിക്കല്‍ നടപടി.
ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. വിദേശനാണ്യശേഖരം 361 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ധീരവും നിര്‍ണായകവുമായ നടപടിയായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധനത്തിന്റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. മാത്രമല്ല, അഹമ്മദിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സഭ ചേരില്ലെന്നും സ്പീക്കര്‍ അറിയിച്ചു.