Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ബാങ്കുകള്‍ക്ക് അധിക മൂലധനമായി 10000 കോടി രൂപ

ബജറ്റ്: അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നു

ബജറ്റ്: ബാങ്കുകള്‍ക്ക് അധിക മൂലധനമായി 10000 കോടി രൂപ
ന്യൂഡല്‍ഹി , ബുധന്‍, 1 ഫെബ്രുവരി 2017 (12:20 IST)
ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി. ബാങ്കുകള്‍ക്ക് അധിക മൂലധനമായി പതിനായിരം കോടി അനുവദിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
 
നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പുതിയ നയം. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പുതിയ നയം പരിഗണനയിലാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
 
രാജ്യത്തെ ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്‌. ഒന്നര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി.
 
കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ മഹാശക്തി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വനിത - ശിശു ക്ഷേമത്തിനായി 1,84,632 കോടി വകയിരുത്തി.
 
ജീവന്‍ രക്ഷാമരുന്നുകളുടെ വില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വയോജനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കും. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
 
കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും. ഡ‍യറി വികസനത്തിന് 8000 കോടി വകയിരുത്തി. ജലസേചനത്തിന് 5000 കോടിയും കാര്‍ഷിക മേഖലക്ക് 10 ലക്ഷം കോടിയും വകയിരുത്തി.
 
ജലസേചനത്തിന് പ്രത്യേക നബാര്‍ഡ് ഫണ്ട് ബജറ്റില്‍ വകയിരുത്തി. 500 കോടി രൂപയുടെ ഫണ്ട് ആണ് വകയിരുത്തിയത്. വിള ഇന്‍ഷുറന്‍സിന് 9, 000 കോടി രൂപ.
 
10 ലക്ഷം രൂപയുടെ കാര്‍ഷികവായ്‌പ നല്കും. കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും
ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പു വരുത്തും. 15, 000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ്: 2020ൽ ഇന്ത്യ ക്ഷയരോഗവിമുക്തമാകുമെന്ന് ധനമന്ത്രി