''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി
ബജറ്റ് സമ്മേളനത്തിന് തുടക്കം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
രാഷ്ട്ര നിർമാണത്തിനായി നിർണായക പങ്ക് സർക്കാർ വഹിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിത നിലവാരം ഉയര്‍ത്തിയെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കർഷകരുടെ ജീവത നിലവാരം ഉയർത്തുന്നതിലും സർക്കാറിന് നിർണായക പങ്കുവഹിക്കാൻ സാധിച്ചു. എല്ലാവർക്കും വീട്, ആരോഗ്യം, ശുചിമുറികൾ എന്നിവ ഉറപ്പാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ധാന്യവിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.