ഇത്തവണത്തെ റെയില്‍വെ ബജറ്റിലും നിരാശയായിരിക്കും; കേരളത്തിന് ഒന്നും ലഭിച്ചേക്കില്ല
റെയില്‍വെ ബജറ്റില്‍ കേരളത്തിന് ഒന്നും ലഭിക്കില്ല; കാരണം നിസാരം
ഇത്തവണത്തെ റെയില്‍വെ ബജറ്റിലും കേരളത്തിന് നേട്ടമുണ്ടായേക്കില്ല. തിരുവനന്തപുരം, പാലക്കാട് റെയില്‍വെ ഡിവിഷനുകൾ തമ്മിലുള്ള മത്സരവും ഏകോപനമില്ലാത്തതുമാണ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്നത്.
ബജറ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തിരുവനന്തപുരം, പാലക്കാട് ഡിവഷനുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഉന്നയിക്കുന്ന നിര്‍ദേശങ്ങള്‍ പരസ്‌പരം വെട്ടുകയാണ് ഇരു ഡിവഷനുകളും.
തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്കു നീട്ടുന്നതും നിലമ്പൂരേയ്ക്കുള്ള രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കാനുള്ള പാലക്കാട് ഡിവിഷന്റെ നിർദേശവും പുനലൂർ- പാലക്കാട് ട്രെയിനിനുള്ള തിരുവനന്തപുരം ഡിവിഷന്റെ നിർദേശവും നടപ്പാകുന്നത് ഇതോടെ അനിശ്ചിത്വത്തിലായി.
കോഴിക്കോട്- തൃശൂർ പാസഞ്ചർ ഗുരുവായൂരേക്കു നീട്ടണമെന്ന പാലക്കാടിന്റെ ആവശ്യം തിരുവനന്തപുരം ഡിവിഷൻ അംഗീകരിച്ചിട്ടില്ല.