Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റിന് മുമ്പെ അണിയറയില്‍ പദ്ധതികളൊരുങ്ങി; സുരേഷ് പ്രഭു രണ്ടും കല്‍പ്പിച്ച് - ലക്ഷ്യം ഒന്നുമാത്രം

റെയില്‍‌വെ ബജറ്റ് ഞെട്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ബജറ്റിന് മുമ്പെ അണിയറയില്‍ പദ്ധതികളൊരുങ്ങി; സുരേഷ് പ്രഭു രണ്ടും കല്‍പ്പിച്ച് - ലക്ഷ്യം ഒന്നുമാത്രം
ന്യൂഡല്‍ഹി , ബുധന്‍, 11 ജനുവരി 2017 (18:18 IST)
റെയില്‍‌വെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി വരുമാനം കൂട്ടാനുള്ള പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍‌വെ. ടിക്കറ്റ് ഇതര മാര്‍ഗങ്ങളിലൂടെ  ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതികളാണ് റെയില്‍‌വെ മന്ത്രാലയം ഒരുക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യാത്രാ- ചരക്ക് നിരക്കിന് പുറമെ നിന്ന് 16,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിന് മുമ്പ് തന്നെ റെയില്‍‌വെ അംഗീകരിച്ചിട്ടുള്ളത്. നോണ്‍ ഫെയര്‍ റവന്യൂ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍‌വെ പ്രതീക്ഷിക്കുന്നത്.

റെയില്‍‌വെയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പരസ്യത്തിനായി നല്‍കി വരുമാനം കണ്ടെത്താനും തീരുമാനമായി. ഇതിലൂടെ ഒറ്റയടിക്ക് വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ വരുമാന മാര്‍ഗമെന്ന നിലയില്‍ ഇത് റെയില്‍‌വെ ബജറ്റില്‍ ഉള്‍പ്പെടുത്തും.

പ്ലാറ്റ് ഫോമുകളില്‍ എടിഎം കൌണ്ടറുകള്‍ സ്ഥാപിക്കാനും എഫ്എം റേഡിയോകള്‍ സ്ഥാപിക്കാനും തീരുമാനമായി. ഫെബ്രുവരി ഒന്നിന് നടക്കുന്ന റെയില്‍‌വെ ബജറ്റില്‍ ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റിന് മുമ്പ് കൈയടി നേടാന്‍ സുരേഷ് പ്രഭുവിന്റെ കൊച്ചു തന്ത്രം