റയില്‍വെ പുതിയ 57 ട്രെയിന്‍ സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് റയില്‍വെ മന്ത്രി മമതാ ബാനര്‍ജി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇതില്‍ എട്ടെണ്ണം കേരളത്തിനാണ്.
രാജ്യത്ത് 309 റയില്‍വെ സ്റ്റേഷനുകള്‍ വികസിപ്പിക്കും. 50 റയില്‍വെ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാക്കും. ഇതില്‍ എറണാകുളവും തിരുവനന്തപുരവും ഉള്‍പ്പെടുന്നു.
രാജ്യത്ത് പുതിയ 3000 റയില്‍വെ ടെര്‍മിനലുകള്‍ ആരംഭിക്കും. എല്ലാ പ്രധാന റയില്‍വെ സ്റ്റേഷനുകളിലും ബഹുമുഖ സൌകര്യമുള്ള കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. ഇതില്‍ പാര്‍ക്കിംഗ് സൌകര്യം, മെഡിക്കല്‍ ഷോപ്പുകള്‍, ഇന്റര്‍ നെറ്റ് കഫേകള്‍, ടോയ്‌ലറ്റ് എന്നിവ ഒരുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
തിരുവനന്തപുരം അടക്കം 275 മെട്രോ റയില്‍വെ ആശുപത്രികള്‍ ആരംഭിക്കും. എറണാകുളം-ഡല്‍ഹി ഉള്‍പ്പെടെ 12 അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും എന്നും മമത ബാനര്‍ജി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.