Select Your Language

Notifications

webdunia
webdunia
webdunia
webdunia

അലിഗഡ് ഓഫ് ക്യാംപസിന് 25 കോടി

അലിഗഡ് ഓഫ് ക്യാംപസിന് 25 കോടി
, തിങ്കള്‍, 6 ജൂലൈ 2009 (16:13 IST)
മലപ്പുറത്തെ നിര്‍ദ്ദിഷ്‌ട അലിഗഡ് സര്‍വ്വകലാശാല ഓഫ് ക്യാംപസിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇന്ന് ലോക്സഭയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റിലാണ് പ്രഖ്യാപനം. അതേസമയം, ഇതുവരെ അലിഗഡ് സര്‍വ്വകലാശാലയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അലിഗഡ്‌ സര്‍വകലാശാല ഓഫ്‌ ക്യംപസ്‌ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍ക്കാലിക സംവിധാനം കാലിക്കറ്റ്‌ സര്‍വ്വകലാശാല ക്യാംപസില്‍ ലഭ്യമാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചിരുന്നു. എത്രതുക ചെലവാക്കിയാലും ക്യാംപസിനുള്ള സഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

മലപ്പുറത്ത് ഉള്‍പ്പെടെ അഞ്ചിടത്താണ് അലിഗഡ് സര്‍വ്വകലാശാലയുടെ ഓഫ് ക്യാംപസ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെന്‍ററിന് കുറഞ്ഞത് 250 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. സര്‍വ്വകലാശാലയ്ക്കായി 400 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam