Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ഷിക മേഖലയ്ക്ക് 3.25 ലക്ഷം കോടി

കാര്‍ഷിക മേഖലയ്ക്ക് 3.25 ലക്ഷം കോടി
ന്യൂഡല്‍ഹി , തിങ്കള്‍, 6 ജൂലൈ 2009 (17:07 IST)
രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി 3.25 ലക്ഷം കോടി രൂപ അധിക വായ്പ അനുവദിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി.

കാര്‍ഷിക മേഖലയില്‍ നാലുശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെറുകിട കാര്‍ഷികക വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ ആറു ശതമാനം പലിശയിളവ്‌ നല്‍കാനും ബജറ്റില്‍ പദ്ധതിയുണ്ട്.

രാജ്യത്തെ ജലസേചന പദ്ധതികളുടെ നവീകരണത്തിനായി ആയിരം കോടി രൂപ വകയിരുത്തും. ഇത്‌ നിലവിലുള്ളതിനേക്കാള്‍ 30 ശതമാനം അധികമാണ്‌. വളം സബ്‌സിഡി കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

Share this Story:

Follow Webdunia malayalam