Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന് എട്ട് പുതിയ തീവണ്ടികള്‍

കേരളത്തിന് എട്ട് പുതിയ തീവണ്ടികള്‍
ന്യൂഡല്‍ഹി , വെള്ളി, 3 ജൂലൈ 2009 (16:12 IST)
രാജ്യത്തെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് 12 അതിവേഗ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍ മന്ത്രി മമതാ ബാനര്‍ജി. ഇതിലൊന്ന് എറണാകുളം - ന്യൂഡല്‍ഹി അതിവേഗ നോണ്‍ സ്റ്റോപ്പ് ട്രെയിനാണ്. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.

കേരളത്തിന് അനുവദിച്ച പുതിയ ട്രെയിനുകള്‍

എറണാകുളം -ഡല്‍ഹി അതിവേഗ നോണ്‍സ്റ്റോപ്പ്‌ ട്രെയിന്‍ .
ബിലാസ്പൂര്‍-തിരുവനന്തപുരം- തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിന്‍.
ഹാപ്പ-മുംബൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്‌ ട്രെയിന്‍.
ബാംഗൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്‌ .
കോയമ്പത്തൂര്‍- നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍.
മംഗലാപുരം -തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിന്‍.
എറണാകുളം- ഗോവ ട്രെയിന്‍ .
തിരുവനന്തപുരം-രാമേശ്വരം എക്സ്പ്രസ് ട്രെയിന്‍

ഇതിനു പുറമെ ബാംഗ്ലൂര്‍ മംഗലാപുരം എക്സ്പ്രസ് കണ്ണൂര്‍ വരെയും, തിരുവനന്തപുരം - എറണാകുളം ജനശതാബ്ദി കോഴിക്കോട് വരെയും എറണാകുളം - തിരുച്ചിറപ്പള്ളി എക്സ്പ്രസ് നാഗൂര്‍ വരെയും നീട്ടിയിട്ടുണ്ട്.

എരുമേലി-പുനലൂര്‍-തിരുവനന്തപുരം റയില്‍പ്പാതയ്ക്കും എറണാകുളം - മധുര റയില്‍ പാതയ്ക്കും ബജറ്റില്‍ നിര്‍ദേശമുണ്ട്. തിരുവനന്തപുരം സ്റ്റേഷനെ മാതൃക സ്റ്റേഷനാക്കി ഉയര്‍ത്തുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam