യുപിഎ സര്‍ക്കാര്‍ അടുത്ത മാസമാദ്യം പൊതുബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതി ചെലവ് ഒരു ലക്ഷം കോടി രൂപയിലേറെ ഉയരാന്‍ സാധ്യത. എന്‍ ആര്‍ ഇ ജി എ, ഭാരത് നിര്‍മ്മാന്‍, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക് ഷ്യധാന്യം അനുവദിക്കല്‍ തുടങ്ങിയ യുപിഎ സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തേണ്ടതിനാലാണിത്.
കഴിഞ്ഞ ഇടക്കാല് ബജറ്റില്‍ 2.85 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി ചെലവ്. വരുന്ന ബജറ്റില്‍ ഇത് 3.85 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന പദ്ധതി ചെലവ് 2009-10 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക കമ്മി ആറ് ശതമാനത്തിലും മേലെ ഉയരാന്‍ കാരണമായേക്കും.
എന്‍ ആര്‍ ഇ ജി എ, ഭാരത് നിര്‍മ്മാണ്‍, ഭക് ഷ്യ സുരക്ഷ തുടങ്ങിയവ യുപിഎ സര്‍ക്കാരിന്‍റെ മുഖ്യ അജണ്ടകളില്‍ പെടുന്നതായി നേരത്തെ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്താനായി കൂടുതല്‍ തുക വകയിരുത്തണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ സാമ്പത്തിക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.