Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോസ്റ്റ് ഓഫീസുകള്‍ വഴി ട്രെയിന്‍ ടിക്കറ്റ്

പോസ്റ്റ് ഓഫീസുകള്‍ വഴി ട്രെയിന്‍ ടിക്കറ്റ്
, വെള്ളി, 3 ജൂലൈ 2009 (14:52 IST)
മമതാ ബാനര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച റയില്‍‌വെ ബജറ്റില്‍ ജനപ്രിയ വാഗ്ദാനങ്ങള്‍ ഏറെ. രാജ്യത്തെ 5000 പോസ്റ്റ് ഓഫീസുകള്‍ വഴി റയില്‍‌വെ ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് മമത ബജറ്റ് അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.

രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രയോജനം റയില്‍‌വെയുടെ പ്രയോജനം ലഭ്യമാവണം എന്ന് മമത പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സൌകര്യങ്ങള്‍ക്കും മുന്‍‌ഗണ നല്‍കുമെന്നും മമത പറഞ്ഞു.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ യാത്രാ ദൈര്‍ഘ്യമുള്ള തീവണ്ടികളില്‍ ടോയ്‌ലറ്റ് സൌകര്യം ഏര്‍പ്പെടുത്തും. ദീര്‍ഘദൂര സര്‍വീസുകളില്‍ വൈദ്യ സഹായം ഏര്‍പ്പെടുത്തും.

ട്രെയിന്‍ യാത്രയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ആര്‍പി‌എഫ് കമാന്‍ഡോ യൂണിറ്റ് തുടങ്ങും. സ്ത്രീകള്‍ക്ക് വനിത കമാന്‍ഡോകളുടെ സേവനവും ഉറപ്പ് വരുത്തുമെന്ന് മമത ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വികലാംഗര്‍ക്കും, പ്രായമുള്ളവര്‍ക്കും കൂടുതല്‍ യാത്രാ സൌകര്യങ്ങള്‍ ഉറപ്പുവരുത്തും. യാത്രക്കൂലിയല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനം ഇളവ് നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും യാത്രാക്കൂലിയില്‍ ഇളവ് നല്‍കും. തത്കാല്‍ റിസര്‍‌വേഷന്‍ നിരക്ക് 100 രൂപയായി കുറയ്ക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

Share this Story:

Follow Webdunia malayalam