Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ജനപ്രിയമാകും

ബജറ്റ് ജനപ്രിയമാകും
ന്യൂഡല്‍ഹി , വെള്ളി, 3 ജൂലൈ 2009 (15:56 IST)
ഏറെ ജനപ്രിയമായ ബജറ്റായിരിക്കും പുതിയ യുപിഎ സര്‍ക്കാര്‍ ജൂലൈ ആറിന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ പറഞ്ഞു. എന്നാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കാവുന്ന പ്രഖ്യാപനങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

സാമ്പത്തിക മേഖല മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് എല്ലാ ശ്രമവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വരെ വളര്‍ച്ച കൈവരിക്കാ‍നാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആലുവാലിയ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നടത്തിയ വാഗ്ദാനങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാകണം പുതിയ ബജറ്റെന്ന് നേരത്തെ പ്രധാനമന്ത്രി സാമ്പത്തിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പാവപ്പെട്ടവര്‍ക്ക് മാസം മൂന്ന് രൂപയ്ക്ക് 25 കിലോ അരിയും ഗോതമ്പും ലഭ്യമാക്കുകയെന്ന ഭക് ഷ്യ സുരക്ഷ പദ്ധതിയാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ടത്.

നടപ്പ് വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കാനാവുമെന്ന് ആലുവാലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. നിക്ഷേപമുയര്‍ത്താനുള്ള നടപടികള്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രാമുഖ്യം കൊടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share this Story:

Follow Webdunia malayalam