Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയില്‍ ബജറ്റ് ഒറ്റ നോട്ടത്തില്‍

റെയില്‍ ബജറ്റ് ഒറ്റ നോട്ടത്തില്‍
ന്യൂഡല്‍ഹി , വെള്ളി, 3 ജൂലൈ 2009 (16:12 IST)
ജനപ്രിയ നിര്‍ദേശങ്ങളുമായി മമതാ ബനര്‍ജി തന്‍റെ മൂന്നാമത്തെ റെയില്‍‌വേ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. 1500 രൂപയില്‍ താഴെ മാസ വരുമാനവുളളവര്‍ക്ക് 25 രൂപയ്ക്ക് സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുമെന്നാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

റെയില്‍‌വേ ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

1500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 25 രൂപ പാസ് ഏര്‍പ്പെടുത്തും.
ഡയമണ്ട് ചരക്ക് ഇടനാഴി.
ടിക്കറ്റ് റിസര്‍വേഷനായി 800 പുതിയ കേന്ദ്രങ്ങള്‍.
മദ്രസ വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്റ്സ്‌ കണ്‍സഷന്‍
കര്‍ഷികോല്‍‌പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം.
ദീര്‍ഘദൂര്‍ ട്രെയിനുകളില്‍ ഇന്‍ഫോടെയിന്മെന്‍റ് സംവിധാനം,രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ വിനോദോപാധികള്‍.
5000 പോസ്ടോഫീസുകളില്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സംവിധാനം.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ വിവരങ്ങള്‍ എസ് എം എസിലൂടെ യാത്രക്കാരെനെ അറിയിക്കും.
ഈ സാമ്പത്തിക വര്‍ഷം 11000 ബോഗികളും അടുത്ത സാമ്പത്തിക വര്‍ഷം 18000 ബോഗികളും നിര്‍മിക്കും.
3000 പുതിയ ടെര്‍മിനലുകള്‍ തുടങ്ങും.
അതിവേഗ പാഴ്സല്‍ സര്‍വീസ് ആരംഭിയ്ക്കും.
പരിസ്ഥിതി ടോയ്‌ലെറ്റുകള്‍ നടപ്പാക്കും.
മൊബൈല്‍ ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
കൊല്‍ക്കത്ത മെട്രോയില്‍ വിദ്യാര്‍ഥികള്‍ക്ക്‌ 60 ശതമാനം കണ്‍സഷന്‍.
വണ്ടികള്‍ സമയത്ത്‌ ഓടാന്‍ നടപടി.
ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ പുതിയ യാത്രാ വിവരണ കേന്ദ്രങ്ങള്‍.
പാവങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനാ മേഖലകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയുണ്ടാക്കും.
50 ടിക്കറ്റ്‌ വെന്‍ഡിങ്‌ വാഹനങ്ങള്‍ തുടങ്ങും.
200 ഇടത്തരം, ചെറുകിട സ്റ്റേഷനുകളില്‍ എടിഎം കേന്ദ്രങ്ങള്‍.
309 സ്റ്റേഷനുകളില്‍ നൂതന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
റയില്‍വേ ലാന്‍ഡ്‌ ബാങ്ക്‌ തുടങ്ങും. റയില്‍വേയുടെ ഭൂമി ഉത്പാദനക്ഷമമായ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കും.
എന്‍.ടി.പി.സിയുടെ സഹകരണത്തോടെ 1000 മെഗാവാട്ട്‌ വൈദ്യുതി നിലയം റയില്‍വേ സ്ഥാപിക്കും.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍.
റയില്‍വേ നിയമനങ്ങള്‍ പരിഷ്കരിക്കും.
നിയമനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ പരിഗണന നല്‍കും.
അതിവേഗ പാഴ്സല്‍ സര്‍വീസ്‌ ആരംഭിക്കും.
എല്ലാ എം.പിമാര്‍ക്കും ഒരു ടിക്കറ്റ്‌ റിസര്‍വേഷന്‍ കേന്ദ്രം നിര്‍ദേശിക്കാന്‍ അനുവദിക്കും.
പത്രപ്രവര്‍ത്തകര്‍ക്കുള്ള ടിക്കറ്റ്‌ നിരക്ക്‌ ഇളവ്‌ 50 ശതമാനമായി ഉയര്‍ത്തി

Share this Story:

Follow Webdunia malayalam