സാമൂഹിക ക്ഷേമത്തിനും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബജറ്റിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തിക പരിഷ്‌കരണത്തെക്കാള്‍ സാമൂഹിക ക്ഷേമത്തിനും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനും ആണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമാണ്. സാമ്പത്തിക വളര്‍ച്ചാനിരക്ക് 9 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്‌ഷ്യം. അതിന്, കാര്‍ഷിക മേഖലയുടെ ഉത്തേജനം ആവശ്യമാണ്.
വളരെയധികം തൊഴിലവസരങ്ങള്‍ നല്‍കുന്ന ബജറ്റാണ് ഇത്. ഇതിനായി, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കുടുതല്‍ തുക നീക്കി വെച്ചിട്ടുണ്ട്. കൂടാതെ, ഈ വര്‍ഷം 120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.