Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു

സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
ന്യൂഡല്‍ഹി: 2009-10 വര്‍ഷത്തേക്കുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പൊതു ബജറ്റ് ജൂണ്‍ ആറിന് അവതരിപ്പിക്കാനിരിക്കെയാണ് ഇന്ന് സാമ്പത്തിക സര്‍വെ അവതരണം നടന്നത്.

സര്‍വേയിലെ പ്രധാന നിര്‍ദേശങ്ങളും വിലയിരുത്തലുകളും ഇവയാണ്

* പുതിയ ആദായ നികുതി കോഡ് അവതരിപ്പിക്കുക.
* പ്രതിരോധമേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കുക.
* നികുതിയിളവുകള്‍ ഉള്‍പ്പെടുത്തി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക. ധനവ്യയം ഉയര്‍ത്തുക.
* പെട്രോള്‍, ഡീസല്‍ വില നിര്‍ണയത്തിലുള്ള നിയന്ത്രണം നീക്കുക; റെയില്‍വേ, കല്‍ക്കരി, ആണവോര്‍ജം എന്നിവയില്‍ സര്‍ക്കാരിന്‍റെ കുത്തക അവസാനിപ്പിക്കുക.
* എല്ലാ ഭാവി കരാറുകള്‍ക്കുമുള്ള നിയന്ത്രണം നീക്കുക
* മരുന്നുകള്‍ക്കുള്ള നിയന്ത്രണം നീക്കുക
* സെസ്സുകളും സര്‍ച്ചാര്‍ജുകളും ഇടപാട് നികുതികളും എടുത്തുകളയുക.
* പൊതുമേഖല സ്ഥാപനങ്ങളിലെ 25,000 കോടിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുക
* 2009-10 വര്‍ഷം 7 - 7.5 ശതമാനം വളര്‍ച്ച സാധ്യമാണ്.
* 2008-09 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു.
* 2008-09 വര്‍ഷം സാമ്പത്തിക കമ്മി 2.7 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി ഉയര്‍ന്നു.
* കസ്റ്റംസ് നികുതിയില്‍ ഇളവ് അനുവദിക്കുക.
* പെട്രോളിയം, ഭക് ഷ്യ ഉല്‍പന്നങ്ങള്‍ക്കുള്ള സബ്സിഡി പരിഷ്കരിക്കുക.
*മണ്ണെണ്ണ വിതരണത്തിനുള്ള സബ്സിഡി എടുത്തുകളയുക.
* 2010 ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി അനുവദിക്കുക
* കാര്‍ഷിക വളര്‍ച്ച കഴിഞ്ജ സാമ്പത്തിക വര്‍ഷം 4.9 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി കുറഞ്ഞു.
* കയറ്റുമതിയില്‍ 3.4 ശതമാനവും ഇറക്കുമതിയില്‍ 14.3 ശതമാനവും ഉയര്‍ച്ചയുണ്ടായി.

Share this Story:

Follow Webdunia malayalam