Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീ മാനേജ്‌മെന്‍റ്: അവസരങ്ങളുടെ കലവറ

ടീ മാനേജ്‌മെന്‍റ്: അവസരങ്ങളുടെ കലവറ
തിരുവനന്തപുരം , വ്യാഴം, 20 മാര്‍ച്ച് 2008 (16:20 IST)
WDWD
ഓരോ ദിവസവും നാം കുടിച്ച് തീര്‍ക്കുന്ന അളവില്ലാത്ത കപ്പ് ചായകള്‍ പോലെയാണ് തേയില മേഖലയുമായി ബന്ധപ്പെട്ടുള്ള അവസരങ്ങള്‍. വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ക്ക് വരെ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കും.

തേയിലയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഉപഭോഗത്തിലും ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ഈ രംഗത്ത് സ്പെഷലൈസ് ചെയ്യാവുന്ന മേഖലകള്‍ ഏറെയാണ്. ഗവേഷകര്‍, പ്ലാന്‍റേഷന്‍ മാനേജര്‍മാര്‍, ടീ ബ്രോക്കര്‍മാര്‍, കണ്‍സള്‍ട്ടന്‍റ്‌സ്, ടീ ടേസ്റ്റേഴ്സ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

ഇതിനെയെല്ലാം ആകെക്കൂടി ചേര്‍ത്താണ് ടീ മാനേജ്‌മെന്‍റ് എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ മുതല്‍ സമുന്നത വിദ്യാഭ്യാസം നേടിയവര്‍ വരെയുള്ള വിചിത്രമായ ശ്രംഖലയാണ് ടീ മാനേജ്‌മെന്‍റ്. അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബോട്ടണി, ഫുഡ് സയന്‍സ്, ഹോര്‍ട്ട് കള്‍ച്ചര്‍ തുടങ്ങിയവയിലെ ബിരുദധാരികള്‍ക്ക് തേയിലത്തോട്ടങ്ങളില്‍ അസിസ്റ്റന്‍റുമാരാകാം.

ഇവര്‍ക്ക് അസിസ്റ്റന്‍റ് മാനേജര്‍, മാനേജര്‍ എന്നിങ്ങനെ ഉയര്‍ച്ചയും നേടാനാവും. നേതൃപാടവവും തൊഴിലാളികളുമായി നന്നായി ഇടപെടാനും കഴിവുള്ളവര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാനാവും. വിവിധയിനം തേയിലകളെക്കുറിച്ച് സമഗ്രമായ അറിവുള്ളവര്‍ക്ക് ടീ ടേസ്റ്ററാവാം.

ഇന്ത്യയില്‍ ടീ മാനേജ്‌മെന്‍റിന്‍റെ വിവിധ വശങ്ങളില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പത്താം ക്ലാസും പ്ലസ് ടുവും പാസായവര്‍ക്ക് ഇവിടെ ചേര്‍ന്ന് പരിശീലനം നേടാം. തേയിലയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്. ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പ്ലാന്‍റേഷന്‍ മാനേജ്‌മെന്‍റ് ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നു.

അസമിലെ ഡാര്‍ജലിംഗ് ടീ റിസര്‍ച്ച് ആന്‍റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍, അസം ഡാര്‍ജലിംഗ് ടീ റിസര്‍ച്ച് സെന്‍റര്‍, തമിഴ്നാട്ടിലെ യു.പി.എ.എസ്.ഐ ടീ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്, നീലഗിരിയിലെ ടീ ടേസ്റ്റേഴ്സ് അക്കാഡമി എന്നിവിടങ്ങളിലും മികച്ച പരിശീലനം നല്‍കി വരുന്നു.

Share this Story:

Follow Webdunia malayalam