Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഐടി പ്രവേശനത്തിന്റെ വിജയമന്ത്രങ്ങള്‍

ഐഐടി പ്രവേശനത്തിന്റെ വിജയമന്ത്രങ്ങള്‍
, ശനി, 25 ജൂണ്‍ 2016 (19:33 IST)
പ്രതി വര്‍ഷം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഐഐടി പ്രവേശനത്തിനായി സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) എഴുതുന്നത്. എന്നാല്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത് ചുരുക്കം ചിലര്‍ മാത്രം. പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കും കൂട്ടിയാണ് ഐഐടി റാങ്ക് പട്ടിക തയ്യാറാക്കുന്നത്.  അതായത് പ്രവേശന പരീക്ഷയ്ക്ക് മാത്രമല്ല, സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ശ്രദ്ധിച്ചാല്‍ മാത്രമേ ഐഐടി പ്രവേശനം സാദ്ധ്യമാവുകയുള്ളു. വ്യക്തമായ ലക്‍ഷ്യവും ആസൂത്രണവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ.
 
സമയ ക്രമീകരണവും, ഉപയോഗവും
 
ഐഐടി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് പഠനത്തിനും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സമയക്രമീകരണവും ഉപയോഗവുമാണ്. സ്‌കൂള്‍ പഠനത്തിനും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം പ്രവേശന പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളും കൃത്യമായി നടക്കണമെങ്കില്‍ സമയക്രമീകരണം അത്യാവശ്യമാണ്. 
 
പരിശീലനക്ലാസുകള്‍
 
മികച്ച പരിശീലന ക്ലാസുകള്‍ ഏത് മത്സര പരീക്ഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യകരമായ മത്സരത്തിന് മികച്ച പരിശീലവും അത്യാവശ്യമാണ്. വിദഗ്ധ കേന്ദ്രങ്ങളില്‍ നിന്നും പരിശീലനം ലഭിക്കുമ്പോള്‍ വ്യക്തമായ ലക്‍ഷ്യബോധവും വിഷയത്തെ സംബന്ധിച്ച അവഗാഹവും വിദ്യാര്‍ത്ഥികള്‍ക്ക് നേടാനാവും. 
 
അച്ചടക്കം
 
സ്വയം അച്ചടക്കമുള്ളരായിരിക്കുക എന്നതാണ് ഏത് ലക്‍ഷ്യത്തിലേക്കുമുള്ള ആദ്യത്തെ ചുവടുവയ്പ്പ്. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ പ്രധാന പ്രത്യേകതയും ഇതുതന്നെ. അച്ചടക്കം ലക്‍ഷ്യബോധമുണ്ടാക്കുകയും അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 
 
ശുഭാപ്തി വിശ്വാസം
 
പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടുമ്പോള്‍ വിജയം സുനിശ്ചിതമായിരിക്കും. തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ വിജയം നേടാനാവുകയുള്ളൂ. സ്വന്തം കുറവുകളെയും ഗുണങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്നത് പഠനം എളുപ്പമാക്കും. 
 
പരീക്ഷാ തന്ത്രങ്ങള്‍
 
അവസാന നിമിഷത്തെ ധൃതിപിടിച്ച തയ്യാറെടുപ്പുകള്‍ ഒരിക്കലും ഒരു മത്സര പരീക്ഷയിലും ഗുണം ചെയ്യില്ല. ഐഐടി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെല്ലാവരും പരീക്ഷകളെ സമചിത്തതയോടെ നേരിടുന്നവരാണ്. മുഴുവന്‍ ചോദ്യങ്ങളും ഒരു തവണയെങ്കിലും വായിക്കും. ഇതിനുശേഷം മാത്രമേ ഉത്തരങ്ങള്‍ എഴുതാന്‍ ആരംഭിക്കുകയുള്ളൂ. നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ വ്യക്തമായ ഉറപ്പുള്ള ഉത്തരങ്ങള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ. സംശയമുള്ളവ അവസാനത്തേക്ക് മാറ്റിവയ്ക്കാവുന്നതാണ്.
 
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഏതൊരു പരീക്ഷയിലും ഉന്നത വിജയം നേടുന്നതിന് സഹായകമാണ്. ഐഐടി സംയുക്ത പ്രവേശന പരീക്ഷയില്‍ വിജയിക്കുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും അസാധ്യമല്ല. ശരിയായ സമീപനമുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് ഷിബു ബേബി ജോണ്‍: ഗണേഷ് കുമാര്‍