സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി സ്ഥാനം ലഭിക്കുന്നത് അനശ്ചിതമായി നീളുന്നു. 520 കോടിയുടെ കേന്ദ്ര നിക്ഷേപമാണ് ഇതുവഴി കേരളത്തിന് നഷ്ടമാകുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാന ത്തിന്‍റെ ഉപേക്ഷമൂലം നടപ്പാകുന്നില്ല. 520 കോടിയുടെ കേന്ദ്ര നിക്ഷേപമാണ് ഇതുവഴി കേരളത്തിന് നഷ്ടമാകുന്നത്.
കുസാറ്റ് അടക്കം രാജ്യത്തെ അഞ്ച് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര പദവി നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കര്‍ തീരുമാനിച്ചത്.
ഇതനുസരിച്ച് മറ്റ് നാല് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ തങ്ങളുടെ സന്നദ്ധത കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തെ അറിയിച്ചെങ്കിലും കേരളം ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.ഈ സ്ഥിതി തുടര്‍ന്നാല്‍ കുസാറ്റിനെ ഒഴിവാക്കി മറ്റ് നാല് സ്ഥാപനങ്ങളെയും ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന ബില്‍ കേന്ദ്രം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതമാവുമെന്നാണ് സൂചന.
കുസാറ്റ് ദേശീയ സ്ഥാപനമായാല്‍ ബിരുദങ്ങള്‍ക്ക് ഐ.ഐ.ടിക്ക് തുല്യമായ പ്രാധാന്യം ലഭിക്കുകയും ബിരുദധാരികള്‍ക്ക് ക്യാംപസ് സെലക്ഷന്‍ ഉറപ്പാകുകയും ചെയ്യും. ഇപ്പോഴുള്ള സ്വാശ്രയ ഫീസ് നിരക്കുകള്‍ ഇല്ലാതാകുകയും നേവല്‍ ആര്‍ക്കിടെക്ചര്‍, ഐ.ടി തുടങ്ങിയ കോഴ്സുകള്‍ക്കെല്ലാം 50 ശതമാനം മലയാളികള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.
അധ്യാപകര്‍ ഉള്‍പ്പടെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയരുകയും ചെയ്യും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരായ പ്രഹ്മ. എസ്.കെ.ജോഷി, പ്രഫ. അനന്ദകൃഷണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് വേണ്ടി നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഐ.ഐ.ടി തലത്തിലേക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്.
ഇതിനിടെ, കേന്ദ്ര പദവി നിര്‍ണയത്തിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായ പശ്ചിമബംഗാളിലെ ജാദവപൂര്‍ സര്‍വകലാശാല തങ്ങളെ ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്‍റ് ടെക്നോളജി ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. കേരളം പിന്മാറുകയാണെങ്കില്‍ ജാദവപൂരിന് ഈ പദവി ലഭിക്കും. അതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് കീഴിലെ രണ്ട് സര്‍വകലാശാലകള്‍ ദേശീയ സ്ഥാപനങ്ങളായി മാറുകയും ചെയ്യും.