Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡലിംഗ്: കരിയറിലെ ആവേശം

മോഡലിംഗ്: കരിയറിലെ ആവേശം
തിരുവനന്തപുരം , ശനി, 9 ഫെബ്രുവരി 2008 (15:04 IST)
WDWD
പുതുതലമുറ ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു കരിയറായി മോഡലിംഗ് മാറിയിരിക്കുന്നു. വേണ്ടുവോളം പണവും പ്രശസ്തിയും നല്‍കുന്ന ഒരു ഗ്ലാമര്‍ പ്രൊഫഷനാണ് മോഡലിംഗ്.

അതിദ്രുതം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മോഡലിംഗ്. ഈ രംഗം ഏറെക്കാലം വനിതകള്‍ കൈയ്യടക്കി വച്ചിരിക്കുകയായിരുന്നു. എന്നാലിന്ന് യുവാക്കളും ഈ രംഗത്ത് തിളങ്ങുകയാണ്. മത്സരാധിഷ്ടിതമായ ഈ രംഗത്ത് ശോഭിക്കാന്‍ ശാരീരിക ക്ഷമത, ക്ഷമാശീ‍ലം എന്നിവ അത്യാവശ്യമാണ്.

ഇത് രണ്ടും ഉള്ളവര്‍ക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനാവൂ. മോഡലിംഗ് പരിശീലനത്തിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ല. അംഗീകരിക്കപ്പെട്ട സൌന്ദര്യ മാനദണ്ഡങ്ങളാണ് ഈ പ്രഫഷനുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ വ്യക്തിഗുണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന വിദ്യഭ്യാസയോഗ്യതയുള്ളവര്‍ക്ക് വളരെ പെട്ടെന്ന് ഈ മേഖലയില്‍ വളരാന്‍ കഴിയും.

സ്ത്രീകള്‍ക്ക് കുറഞ്ഞത് അഞ്ചടി ആറിഞ്ച് ഉയരമെങ്കിലും വേണം. പുരുഷന്മാര്‍ക്ക് ആറ് അടി. അഭിനയ ചാതുര്യമുള്ളവരും ഫോട്ടോജനിക്കുമായവര്‍ക്കേ ഈ രംഗത്ത് വിജയിക്കാന്‍ കഴിയൂ. ടെലിവിഷന്‍ മോഡലിംഗ്, പ്രിന്‍റ്/സ്റ്റില്‍ മോഡലിംഗ്, റാം‌പ്/ലൈവ് മോഡലിംഗ്, ഷോറൂം മോഡലിംഗ്, പരസ്യ മോഡലിംഗ് തുടങ്ങിയ തരംതിരിവുകളുണ്ട്.

ഈ രംഗത്ത് പരിശീ‍ലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയയിടങ്ങളില്‍ ധാരാളം പ്രശസ്ത സ്ഥാപനങ്ങളുണ്ട്. ബ്യൂട്ടികെയര്‍, മേക്ക്-അപ്പ്, ഹെയര്‍ സ്റ്റൈലിംഗ്, ഡയറ്റ്, എക്സര്‍സൈസ് തുടങ്ങിയ രീതികളൊക്കെ പരിശീലനത്തിന്‍റെ ഭാഗമായി നല്‍കും.

പരസ്യചിത്രങ്ങള്‍, മ്യൂസിക് വീഡിയോ, ഫാഷന്‍ ഷോ, ഷോറൂം ഡിസ്പ്ലേ, ടി.വി, സിനിമ തുടങ്ങിയ മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. കൂടാതെ മോഡല്‍ സ്കൂള്‍, കോ‌-ഓര്‍ഡിനേറ്റിംഗ് ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപങ്ങളിലും മോഡലിംഗ് രംഗത്തുള്ളവര്‍ക്ക് മികച്ച അവസരങ്ങളുണ്ട്.

Share this Story:

Follow Webdunia malayalam