വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കുവൈറ്റ് ആലോചിക്കുന്നു. വിദേശികളുടെ എണ്ണം കൂടുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണിത്.
വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് വിദേശികള്‍ വര്‍ദ്ധിക്കുന്നത് സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. കുവൈറ്റില്‍ സമ്പദ്‌രംഗത്തുണ്ടായ ഉണര്‍വാണ് നിര്‍മ്മാണ മേഖലയിലും വാണിജ്യ മേഖലയിലും വിദേശതൊഴിലാളികളുടെ തള്ളിക്കയറ്റം ഉണ്ടായത്.
എന്നാല്‍ ഇവര്‍ക്ക് താമസസൌകര്യവും മറ്റും ഒരുക്കാന്‍ സാധ്യാമാകാത്ത സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ക്ക് വേണ്ടി രണ്ട് നഗരങ്ങള്‍ പണിയുന്നതിനും കുവൈറ്റ് സര്‍ക്കാര്‍ തിരുമാനമെടുത്തു. സബ്‌ഹാന്‍ വ്യവസായ മേഖലയില്‍ 60,000 ചതുരശ്ര മീറ്റര്‍, അല്‍ശഹദിയില്‍ ചതുരശ്രമീറ്റര്‍ എന്നിങ്ങനെയാണ് ഇവ പണിയുക.
സെകൂരിറ്റി കേന്ദ്രം, വാണിജ്യകേന്ദ്രം, സര്‍ക്കാര്‍ സര്‍വ്വീസ് കാര്യാലയങ്ങള്‍, ആശുപത്രി തുടങ്ങിയവ ഈ നഗരങ്ങളില്‍ സ്ഥാപിക്കും.