പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 10 തിങ്കളാഴ്ച കൊച്ചിയില്‍ നടന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കെ.ആര്‍.വിശ്വംഭരനാണ് പ്രകാശനം നിര്‍വഹിച്ചത്.
വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്‍റെ സാധ്യതയും പ്രസക്തിയും ജോലി കിട്ടാനുള്ള സാധ്യത, മികവു തെളിയിക്കാനുള്ള ടെസ്റ്റുകള്‍, ഗുണകരമായ പുതിയ കോഴ്സുകള്‍, വരും കാലത്തേക്കുള്ള കോഴ്സുകള്‍, പഠിക്കാനുള്ള സാമ്പത്തിക സഹായം, സര്‍വകലാശാലകളുടെ പട്ടിക, വിസ, ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ തുടങ്ങി വിദേശ പഠനം സംബന്ധിച്ച് സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന രീതിയിലാണ് പുസ്തക രചന.
അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ കണ്‍സല്‍റ്റന്‍റ് ഫാക്കല്‍റ്റി കൂടിയായ ഡോ.സേതുമാധവന്‍റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മുഖവിലയ്ക്കെടുക്കാവുന്നതാണ്. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ അറിവുകൊണ്ടും അനുഭവം കൊണ്ടും സമ്പന്നമാണ്.
ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങുന്ന ഈ കാലഘട്ടത്തില്‍ വിദേശ പഠനത്തിനുള്ള സാധ്യതകളും അവസരങ്ങളും ഏറെയാണ്. അത് മനസ്സിലാക്കി കാലത്തിനനുസരിച്ച് എങ്ങനെ മുന്നേറാം എന്ന് വിദ്യാര്‍ത്ഥികളെ വഴിതെളിച്ചു കാണിക്കുകയാണ് ഡോ.സേതുമാധവന്‍ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.