കുവൈറ്റില്‍ ആദ്യമായി വനിതകളെ സുരക്ഷാ ജോലിക്കായി നിയമിച്ചു. കുവൈറ്റ് പെട്രോളിയം കമ്പനിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.
മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉടന്‍ തന്നെ കുവൈറ്റി വനിതകളെ സുരക്ഷാകാര്യങ്ങള്‍ക്കായി നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ വനിതകള്‍ക്ക് കുവൈറ്റ് പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്. രണ്ടു മാസം മുമ്പാണ് വനിതകളെ സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.
ഇതിനുപുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനും കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.. അടുത്ത ദേശീയദിനാഘോഷത്തില്‍ ശമ്പള വര്‍ധന സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് ബന്‌ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഫെബ്രുവരി 25നാണ് ദേശീയദിനം.
ജീവിതച്ചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വര്‍ധനക്കായി മുറവിളി കൂട്ടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശമ്പള വര്‍ധന ഗൗരമായി പരിഗണിക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്.