തൃപ്പൂണിത്തുറ ഹില്‍പ്പാലസിനെ ഭാവിയില്‍ കല്‍പ്പിത സര്‍വ്വകലാശാലയാക്കി മാറിയേക്കാവുന്ന തരത്തിലുള്ള ഉന്നത പഠന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി അറിയിച്ചു.
ഹില്‍ പാലസിന്‍റെ ശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ പഴയ കൊച്ചി രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറ ഹില്‍പ്പാലസ്.
കൊച്ചി രാജവംശത്തിന്‍റെ അവസാന രാജാവായിരുന്ന രാമവര്‍മ്മ പരീഷത്തിന്‍റെ കാലശേഷം കൊച്ചി സര്‍വ്വകലാശാലയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. 1951ലാണ് ഈ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. രാജവാഴ്ചക്കാലത്തെ വിലപ്പെട്ട രേഖകളും സിംഹാസനവും കിരീടവും അപൂര്‍വ്വമായ ആഭരണങ്ങളും ആയുധങ്ങളും ഇവിടെ സൂക്ഷിക്കുന്നു.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും വിജ്ഞാനവും അത്ഭുതവും സമ്മാനിക്കുന്ന ഈ കൊട്ടാരമാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അനധിവിദൂരമായ ഭാവിയില്‍ തൃപ്പൂണിത്തുറ ഹില്‍പ്പാലസിനെ ഒരു കല്‍പ്പിത സര്‍വ്വകലാശാലയായി മാറും.
പന്ത്രണ്ടാം ധനകാര്യ കമ്മിഷന്‍ അനുവദിച്ച ഏഴരക്കോടി രുപ ചെലവഴിച്ചാണ് ഇവിടെ ശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭാവിയില്‍ കല്‍പ്പിത സര്‍വ്വകലാശാലയായി മാറിയേക്കാവുന്ന രണ്ട് സ്ഥാപനങ്ങള്‍ നിലവില്‍ വരികയാണ്. കേരള കലാമണ്ഡലവും ഐ.എസ്.ആര്‍. ഒ സ്പേസ് ഇന്‍സ്റ്റിട്യൂട്ടും.
ഒരു കേന്ദ്ര സര്‍വ്വകലാശാല കേരളത്തില്‍ വരുന്ന കാര്യം ഉറപ്പായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.