തൊഴിലാളികള്‍ക്ക് ജോബ് കാര്‍ഡ് നല്‍കുന്നു

ശനി, 23 ഓഗസ്റ്റ് 2008 (16:28 IST)
PROPRO
ഔപചാരിക പഠനമോ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയോ പരിശീലനമോ ഇല്ലാതെ പരമ്പരാഗതമായോ അല്ലാതെയോ കെട്ടിട നിര്‍മ്മാണ അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ജോബ്‌ കാര്‍ഡ് നല്‍കും.

ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രവൃത്തി പരിചയവും പ്രാവീണ്യവും നേടിയ തൊഴിലാളികള്‍ക്ക് വ്യവസായ പരിശീലന വകുപ്പ്‌ തൊഴില്‍ വൈദഗ്ധ്യം പരിശോധിച്ച്‌ സാക്‍ഷ്യപ്പെടുത്തി തൊഴില്‍ വൈദഗ്ധ്യ സര്‍ട്ടിഫിക്കറ്റും ജോബ്‌ കാര്‍ഡിനൊപ്പം നല്‍ക്കും.

റഫ്രിജറേഷന്‍ ആന്‍റ് എയര്‍ കണ്ടീഷനിങ്‌ മെക്കാനിക്ക്‌, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, വെല്‍ഡര്‍, പ്ലംബര്‍, മേസണ്‍, പെയിന്റര്‍, കാര്‍പെന്‍റര്‍ ട്രേഡുകളിലുള്ളവരാവണം തൊഴിലാളികള്‍. ട്രേഡിലെ പ്രാഥമിക വിവരങ്ങളെക്കുറിച്ച്‌ എഴുത്തു പരീക്ഷയും വാചാ പരീക്ഷയും (രണ്ടര മണിക്കൂര്‍). പ്രവൃത്തി പരിചയം നിര്‍ണ്ണയിക്കുന്നതിന്‌ പ്രായോഗിക പരീക്ഷയും (എട്ട്‌ മണിക്കൂര്‍) നടത്തും.

ഫീസ്‌: 100 രൂപ. ദിവസം ഒരു മണിക്കൂര്‍ വീതം അഞ്ച്‌ ദിവസം പരിശീലനം നല്‍കും. അപേക്ഷ ധനുവച്ചപുരം, ചാക്ക, ചന്ദനത്തോപ്പ്‌, കളമശ്ശേരി, കോഴിക്കോട്‌, കണ്ണൂര്‍ ഐ.ടി.ഐകള്‍, ട്രെയിനിങ്‌ ഡയറക്ടറേറ്റ്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. വിശദവിവരം ബന്ധപ്പെട്ട ഐ.ടി.ഐയില്‍ ലഭിക്കും.

വെബ്ദുനിയ വായിക്കുക