Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി അവസരം: സൗദിയിലേക്കു നഴ്‌സുമാരെ ആവശ്യമുണ്ട്

പ്രോമെടിക് പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും

Nurse

രേണുക വേണു

, ചൊവ്വ, 28 ജനുവരി 2025 (17:30 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (വനിതകള്‍ മാത്രം) തെരെഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്‌ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. 
 
പ്രോമെടിക് പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 40 വയസ്സില്‍ താഴെ, ശമ്പളം - SAR 4110. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, തൊഴില്‍ പരിചയം, രജിസ്‌ട്രേഷന്‍, പാസ്സ്‌പോര്‍ട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) ഡാറ്റാഫ്‌ലോ, പ്രോമെട്രിക് സര്‍ട്ടിഫിക്കറ്റ് എന്നിവ 2025 ഫെബ്രുവരി 10 നു മുന്‍പ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. 
 
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  
 
ഫോണ്‍ : 0471-2329440/41/42 /45 / 6238514446. ഈ റിക്രൂട്‌മെന്റിനു സര്‍വീസ് ചാര്‍ജ് ബാധകം. ഒഡെപെകിന് മറ്റ് ശാഖകളോ ഏജന്റുമാരോ ഇല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍