സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം

രേണുക വേണു
തിങ്കള്‍, 20 മെയ് 2024 (19:59 IST)
Nurse

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാര്‍ഡിയാക്, സി.സി.യു, എമര്‍ജന്‍സി, ഡയാലിസിസ്, മെഡിക്കല്‍& സര്‍ജിക്കല്‍, മിഡ് വൈഫ്, എന്‍.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷന്‍ തീയറ്റര്‍, പീഡിയാട്രിക് ജനറല്‍ തുടങ്ങിയ ഏതെങ്കിലും മേഖലയില്‍ രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. 
 
പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം. ശമ്പളം - 4110 സൗദി റിയാല്‍.   താല്പര്യമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍, ആധാര്‍ , തൊഴില്‍ പരിചയം, പാസ്സ്‌പോര്‍ട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുന്‍പ്  GCC@odepc.in എന്ന ഈ മെയിലിലേക്കു അയക്കേണ്ടതാണ്. 
 
വിസ, ടിക്കറ്റ്, താമസ സൗകര്യം  എന്നിവ സൗജന്യമായിരിക്കും. ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :0471-2329440/41/42 /45 / 6238514446.
 
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ല
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments