Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോലീസ് സ്‌റ്റേഷനില്‍ പോകേണ്ട, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍, ചെയ്യേണ്ടത് ഇത്രമാത്രം

പോലീസ് സ്‌റ്റേഷനില്‍ പോകേണ്ട, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍, ചെയ്യേണ്ടത് ഇത്രമാത്രം
, വ്യാഴം, 17 ഓഗസ്റ്റ് 2023 (13:09 IST)
സ്‌റ്റേഷനില്‍ പോകാതെ തന്നെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കേരളാ പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം. അപേക്ഷകന്‍ ഒരു പോലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ജോലി,പഠനം,റിക്രൂട്ട്‌മെന്റ്,യാത്രകള്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും ആവശ്യമായ രേഖയാണ്.
 
പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സര്‍ഫീസ് എന്ന ഭാഗത്ത് സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍മെന്റ് ഇന്‍ ഒഫന്‍സസ് എന്നത് സെലക്ട് ചെയ്ത് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയാണ് അപേക്ഷകന്‍ ചെയ്യേണ്ടത്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന ആധാര്‍ മുതലായ രേഖകള്‍, എന്ത് ആവശ്യത്തിനായാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ പകര്‍പ്പുകള്‍ എന്നിവയാണ് അപ്ലോഡ് ചെയ്യെണ്ടത്. ജില്ലാ പോലീസ് മേധാവിയില്‍ നിന്നാണോ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്നതും വ്യക്തമാക്കണം.
 
വിവരങ്ങളും രേഖകളും നല്‍കിയാല്‍ ട്രഷറിയിലേക്ക് ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള ലിങ്ക് ലഭിക്കും. ഇത് വഴി ഫീസ് അടച്ചുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയില്‍ പോലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ആപ്പില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതുമാണ്. തുണ പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.  വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു  പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഠിക്കാനുള്ള ചെലവടക്കം തരുന്നില്ല, മാതാപിതാക്കളുടെ സ്വത്തും ബിസിനസും ബന്ധുക്കള്‍ കയ്യടക്കി, പരാതിയുമായി ഷെഫ് നൗഷാദിന്റെ മകള്‍