കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന എന്നീ പദ്ധതികളുടെ പ്രീമിയം വർധിപ്പിച്ചു. പദ്ധതികൾ സാമ്പത്തികമായി ലാഭകരമാക്കാനായാണ് പുതിയ നീക്കം.
PMJJBY പ്രീമിയം നിരക്ക് പ്രതിദിനം 1.25 രൂപയായാണ് ഉയർത്തിയത്. ഇതോടെ പ്രതിവർഷ പ്രീമിയം നിരക്ക് 330 രൂപയിൽ നിന്ന് 436 രൂപയാക്കി ഉയർത്തി. 6.24 കോടി ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പോളിസി ഉടമ മരണപ്പെട്ടാൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക.
PMSBY വാർഷിക പ്രീമിയം 12ൽ നിന്ന് 20 രൂപയായാണ് ഉയർത്തിയത്. 22 കോടി സജീവവരിക്കാരാണ് പദ്ധതിയിലുള്ളത്.അപകടമരണത്തിനും പൂർണവൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗിക വൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപയുമാണ് ഇതിൽ ക്ലെയിമായി ലഭിക്കുക.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് നേരിട്ടാകും പണം ഈടാക്കുക.